പോത്തൻകോട്: പാചക വാതക സിലിണ്ടറുകൾ മോഷ്ടിച്ച് വിൽക്കുന്ന ദന്പതിമാരെ പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തു. ഇവരിൽ നിന്ന് 13 പാചക വാതക സിലിണ്ടറുകൾ കണ്ടെടുത്തു. കാട്ടായിക്കോണം മേലെ ചന്തവിള സ്വദേശികളാണ് പിടിയിലായത്.
പോത്തൻകോട് ജംഗ്ഷനിലെ എസ്.എൻ. സ്റ്റൗ റിപ്പയറിംഗ് സെന്ററിൽ നിന്ന് രണ്ട് സിലിണ്ടർ മോഷണം പോയിരുന്നു. സ്ഥാപനത്തിൽ സ്ഥാപിച്ചിരുന്ന കാമറയിൽ നിന്നാണ് ഓട്ടോയിൽ എത്തിയ ദന്പതിമാരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് മനസ്സിലായത്. കടയുടമ കാമറാ ദൃശ്യങ്ങൾ ഉൾപ്പെടെ പോത്തൻകോട് പൊലീസിൽ പരാതിപെട്ടിട്ടും യാതൊരു അന്വേഷണവും നടന്നിരുന്നില്ല.
കഴിഞ്ഞദിവസം പോത്തൻകോട് ജംഗ്ഷനിൽ ഓട്ടോറിക്ഷയിൽ സിലിണ്ടറുമായി സംശയകരമായ രീതിയിൽ കണ്ട യുവതിയെക്കുറിച്ച് ട്രാഫിക് ട്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്നാണ് ദന്പതിമാർ പിടിയിലായത്. മോഷ്ടിച്ചെടുക്കുന്ന സിലിണ്ടറുകൾക്ക് 2000 രൂപ വരെയാണ് പ്രതികൾ വാങ്ങിയിരുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Pothankode, Arrested
No comments:
Post a Comment