Latest News

ചെമ്പരിക്കയില്‍ സ്‌കൂള്‍ വാനും ബൈക്കും കൂട്ടിയിടിച്ച് മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

മേല്‍പറമ്പ് : ചെമ്പരിക്കയില്‍ സ്‌കൂള്‍ വാനും ബൈക്കും കൂട്ടിയിടിച്ച് മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ ചെമ്പരിക്കയില്‍ വെച്ചാണ് അപകടം. വിദ്യാര്‍ത്ഥികളും ബൈക്ക് യാത്രക്കാരുമായ ചെമ്പരിക്കയിലെ ഷാഹി, ഷഹല്‍, സജാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഷാഹിയെ മംഗലാപുരം ആശുപത്രിയിലും മറ്റുള്ളവരെ കാസര്‍കോട് സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. കാസര്‍കോട് പീസ് സ്‌കൂള്‍ വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Melparamba, Chembarika, Accident, Schoolvan, Bike


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.