Latest News

അമ്മയുടെ അറിവോടെ പിതാവും സഹോദരനും ചേർന്ന് 10 വർഷം യുവതിയെ പീഡിപ്പിച്ചു

ലക്‌നൗ: ഉത്തർപ്രദേശിൽ അമ്മയുടെ അറിവോടെ അച്ഛനും സഹോദരനും ചേർന്ന് യുവതിയെ പത്തുവർഷമായി പീഡിപ്പിച്ചതായി പരാതി. യുവതിയുടെ അച്ഛൻ,​ അമ്മ,​ സഹോദരൻ എന്നിവരെ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു.

ലക്‌നൗവിലാണ് അങ്ങേയറ്റം അപമാനകരമായ സംഭവം നടന്നത്. യുവതി മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് തന്റെ ദുരന്തകഥ വിവരിക്കുകയായിരുന്നു ചെയ്തത്. 14 വയസു മുതലുള്ള പീഡനത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും അമ്മ മൗനം പാലിക്കുകയായിരുന്നുവെന്നു മാത്രമല്ല ഒരു തവണ തന്നെ ഗർഭം അലസിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് യുവതി പറഞ്ഞു. വീട്ടുതടങ്കലിലാക്കിയായിരുന്നു പിതാവിന്റെ പീഡനം. പുറത്തു പറഞ്ഞാൽ കുടുംബത്തിന്റെ മാനം പോകുമെന്നു പറഞ്ഞ് അമ്മ ഭീഷണിപ്പെടുത്തുമായിരുന്നുവെന്ന് യുവതി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ജനദർശൻ പരിപാടിയിൽ നേരിട്ടെത്തിയാണ് യുവതി പൊട്ടിക്കരഞ്ഞുകൊണ്ട് പരാതി ബോധിപ്പിച്ചത്. എല്ലാം കേട്ടശേഷം ഉയർന്ന പൊലീസുദ്യോഗസ്ഥരെ വിളിച്ച് അടിയന്തിര നടപടി സ്വീകരിക്കാൻ അഖിലേഷ് ആവശ്യപ്പെട്ടു. ഉടൻതന്നെ സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽനിന്നും മറ്റുമായി പൊലീസ് സംഘം വീട്ടിലെത്തി എല്ലാവരെയും അറസ്റ്റു ചെയ്യുകയായിരുന്നു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.