കാഞ്ഞങ്ങാട്: ഓട്ടോറിക്ഷകള്‍ മോഷ്ടിച്ച് വില്‍ക്കുന്ന മൂന്നംഗ സംഘം അറസ്റ്റില്‍. മോഷ്ടിച്ച ഒരു ഓട്ടോറിക്ഷയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഹോസ്ദുര്‍ഗ് കടപ്പുറത്തെ പി.ബി. റഷീദ് (36), ഹോസ്ദുര്‍ഗ് ആവിയിലെ മജീദ്ഹാജി (56), കാഞ്ഞങ്ങാട് കുശാല്‍നഗര്‍ സ്വദേശിയും അവിടത്തെ ഓട്ടോ വര്‍ക്ക്‌ഷോപ്പ് ഉടമയുമായ ഗണേശന്‍ (47) എന്നിവരാണ് പിടിയിലായത്.
ഹോസ്ദുര്‍ഗ് സി.ഐ: ബാബു പെരിങ്ങോത്ത്, എസ്.ഐ: സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് ചൊവ്വാഴ്ച രാവിലെ ഇവരെ അറസ്റ്റ് ചെയ്തത്.
രാത്രി കാലങ്ങളില്‍ കറങ്ങി നടന്നാണ് ഓട്ടോറിക്ഷകള്‍ മോഷ്ടിക്കുക. മോഷ്ടിച്ച ഉടന്‍ റിക്ഷ ഗണേശന്റെ വര്‍ക്ക്‌ഷോപ്പില്‍ എത്തിക്കും. അവിടെ വച്ച് ഓട്ടോറിക്ഷയുടെ നമ്പര്‍ പ്ലേറ്റും ബോഡിയും മാറ്റി രൂപമാറ്റം
വരുത്തും. ഓട്ടോറിക്ഷയുടെ ചേസിസ് നമ്പര്‍ മെഷിന്‍ ഉപയോഗിച്ച് ചുരണ്ടി മാറ്റി പുതിയ നമ്പര്‍ എഴുതി ചേര്‍ക്കുകയും ചെയ്യുക പതിവായിരുന്നു.
കാഞ്ഞങ്ങാട് ടൗണ്‍, ബേക്കല്‍, നീലേശ്വരം എന്നിവിടങ്ങളില്‍ നിന്നായി 20 ഓളം ഓട്ടോറിക്ഷകള്‍ ഈ സംഘം കവര്‍ച്ച ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് അപേക്ഷ നല്‍കും. മോഷ്ടിച്ച ഓട്ടോറിക്ഷകള്‍ കണ്ടെടുക്കാനും ഇവര്‍ നടത്തിയ മോഷണത്തെ കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിനുമാണ് കസ്റ്റഡിയില്‍
ആവശ്യപ്പെടുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Malappuram, Ramchandar, Student, Rajasthan, kanhangad, Autoriksha

No comments:
Post a Comment