Latest News

പഞ്ചായത്ത് ജീവനക്കാരന്‍ മരിച്ച കേസില്‍ ആശ്രിതര്‍ക്ക് 30 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ വിധി

തളിപ്പറമ്പ: ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരനായ പഞ്ചായത്ത് ജീവനക്കാരന്‍ മരിച്ച കേസില്‍ ആശ്രിതര്‍ക്ക് 30 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ വിധി. നടുവില്‍ പഞ്ചായത്ത് ഓഫീസ് ഹെഡ്
ക്ലാര്‍ക്കായിരുന്ന ചെമ്പേരി കായലം പാറയിലെ കെ.ടി. ജോര്‍ജിന്റെ ഭാര്യ റോസലമ്മ, മക്കളായ
ജ്യോതി, അമല്‍, മറിയ എന്നിവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് തലശേരി എം.എ.സി.ടി
ജഡ്ജി വി.കെ. ബാബുപ്രകാശ് ഉത്തരവിട്ടത്. 2007 ജൂലായ് മൂന്നിന് ഉച്ചക്ക് 2.30ന് അരീക്കമലയില്‍
നിന്ന് ചെമ്പേരിയിലേക്ക് പോകവേയാണ് ജോര്‍ജ് അപകടത്തില്‍പ്പെട്ടത്.

ജോര്‍ജ് സഞ്ചരിച്ച കെ.എല്‍. 13 കെ 6521 നമ്പര്‍ ബൈക്കില്‍ നെല്ലിക്കുറ്റി സ്വദേശി തോമസ് സ്‌കറിയ ഓടിച്ച കെ.എല്‍. 5-1661 ജീപ്പിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോര്‍ജ് പരിയാരം മെഡി. കോളേജാശുപത്രിയില്‍ മരണമടയുകയായിരുന്നു. റോസലമ്മയും മക്കളും അഡ്വ. നിക്കോളസ് ജോസഫ് മുഖേന നല്‍കിയ ഹര്‍ജിയില്‍ ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയോടാണ് നഷ്ട പരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. നഷ്ടപരിഹാരമായി 20,26,942 രൂപയും അന്നു മുതല്‍ 8 ശതമാനം പലിശ നിരക്കില്‍ 6 വര്‍ഷത്തേക്കുള്ള പലിശയായ 9,72,939 രൂപയും അടക്കം 29,99,872 രൂപ നല്‍കാനാണ് വിധി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, MalayalamNews, Kannur News, Calicut News, Malappuram News, Thaliparamba, Accident, Court

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.