Latest News

സുഹൃത്തിന്റെ വീട്ടില്‍ വിരുന്നുവന്ന നഴ്സിങ് വിദ്യാര്‍ഥി കടലുണ്ടിപ്പുഴയില്‍ മരിച്ചു

മലപ്പുറം: സുഹൃത്തിനൊപ്പം മലപ്പുറം പടിഞ്ഞാറ്റുംമുറിയിലെ വീട്ടില്‍ വിരുന്നുവന്ന നഴ്സിങ് വിദ്യാര്‍ഥി കടലുണ്ടി പുഴയിലെ മാളിയേക്കല്‍ കടവില്‍ ഒഴുക്കില്‍പെട്ട് മരിച്ചു. രാജസ്ഥാന്‍ സ്വദേശിയും ബംഗളൂരുവിലെ ഹര്‍ഷ നഴ്സിങ് കോളജ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുമായ രാം ചന്ദര്‍ ഷര്‍വ (22)ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ പടിഞ്ഞാറ്റുമുറിക്കടുത്ത് കുളിക്കവെയാണ് ഒഴൂക്കില്‍പ്പെട്ടത്. കൂരിമണ്ണില്‍ പട്ടിയില്‍ ജംഷീര്‍ബാബുവിന്‍്റെ വീട്ടിലാണ് വിരുന്നുവന്നത്. ഇതേ നഴ്സിംങ് കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് ജംഷീര്‍ ബാബു. രാം ചന്ദറിന്‍െറ സുഹൃത്തും യഅല്‍വാസിയുമായി രാജസ്ഥാനിലെ മഹേഷും ഒപ്പമുണ്ടായിരുന്നു. ഒഴൂക്കില്‍പെട്ട രാം ചന്ദറിനെ നാട്ടുകാരും ഫയര്‍ഫോഴ്സും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഉച്ചക്ക് 11 മണിയോടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Malappuram, Ramchandar, Student, Rajasthan

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.