Latest News

മുപ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ മന്ത്രവാദി അറസ്റ്റില്‍

കാഞ്ഞങ്ങാട്: ദാമ്പത്യത്തിലെ അസ്വാരസ്യങ്ങള്‍ ഇല്ലാതാക്കിത്തരാമെന്ന് പറഞ്ഞ് മുപ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ മന്ത്രവാദി അറസ്റ്റില്‍.. കാഞ്ഞങ്ങാട് ആവിക്കരയിലെ മൊയ്തീന്‍ എന്ന മുഹമ്മദി(50) നെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.

കണ്ണൂര്‍ പാണപ്പുഴ സ്വദേശിനിയാണ് പരാതിക്കാരി. ഇക്കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് സംഭവം. മക്കളും ഭര്‍ത്താവുമൊത്ത് താമസിക്കുന്ന യുവതി ദാമ്പത്യജീവിതത്തില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന കലഹങ്ങളും പിണക്കങ്ങളും ചൂണ്ടിക്കാട്ടിയാണ് മന്ത്രവാദിയെ സമീപിച്ചത്. ഭര്‍ത്താവിനും പത്തുവയസ്സുകാരനായ മകനുമൊപ്പം മന്ത്രവാദി താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ എത്തി. ഒറ്റയ്ക്ക് ഒരു റൂമില്‍ ഇരിക്കണമെന്നും രാത്രി മന്ത്രവാദം നടത്തുമെന്നും ഇയാള്‍ പറഞ്ഞുവത്രെ. തുടര്‍ന്ന് മന്ത്രവാദത്തിനിടയില്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണുണ്ടായതെന്ന് യുവതി പരീതിയില്‍ പറയുന്നു. 

യുവതി ഇക്കാര്യം ഭര്‍ത്താവിനോട് പറയുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. കല്പറ്റ സ്വദേശിയായ മൊയ്ദീന്‍ വര്‍ഷങ്ങളായി ആവിക്കരയിലെ ക്വാര്‍ട്ടേഴ്‌സിലാണ് തമസം. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ നിന്ന് നിത്യേന എത്രയോ ആളുകള്‍ ഈ മന്ത്രവാദിയെത്തേടിയെത്താറുണ്ട് . ഏലസ് തയ്യാറാക്കിക്കൊടുത്തും ചരടുകള്‍ മന്ത്രിച്ചുനല്‍കിയുമാണ് ഇയാള്‍ കബളിപ്പിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Kanhangad

1 comment:

  1. എന്തിനാണ് മന്ത്രവാതിഗളെ സമീപിക്കുന്നത് ..അതും പെണ്ണുങ്ങൾ എന്തിനാണ് പോഗുന്നത് എത്ര വന്നാലും വായിച്ചാലും പറഞ്ഞാലും മനസിലാവുന്നില്ല ..ദിന നിത്യേ കേൾകുന്ന വാർത്തഗൾ പീഡനവും പെണ്വാനിബവും എന്നിട്ടും മനസിലാവുന്നില്ല ഇത്ര ദ്രിശ്യ മാധ്യമങ്ങൾ വന്നിട്ടും... ഒരു മൃഗത്തെ അത് പോവുന്ന വഴിയിൽ ഒരു ദിവസം നാം ഉപദ്രവിച്ചാൽ ആ വഴിയിൽ പിന്നെ അതിനെ കാണില്ല .. എന്ത് കൊണ്ട് മനുഷ്യർക് എത്ര വന്നാലും മനസിലാവാത്തത്

    ReplyDelete

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.