മംഗലാപുരം: മംഗലാപുരം വിമാനത്താവളത്തില്‍ 10 കിലോ കുങ്കുമപ്പൂവുമായി ബേക്കല്‍ പള്ളിക്കര സ്വദേശി അറസ്റ്റിലായി. പള്ളിക്കരയിലെ അബ്ദുല്‍ ഷുക്കൂര്‍ പള്ളിപ്പുഴ (28) യെയാണ് പിടികൂടിയത്. പിടികൂടിയ കുങ്കുമപ്പൂവിന് 10 ലക്ഷത്തോളം രൂപ വില വരും. ഷുക്കൂറിന്റെ കൈവശമുണ്ടായിരുന്ന ലഗ്ഗേജില്‍ നിന്നുമാണ് കുങ്കുമപ്പൂവ് പിടികൂടിയത്.
ബുധനാഴ്ച രാവിലെ 10.30 നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നിന്നുമാണ് വസ്ത്രങ്ങള്‍ക്കും മറ്റു സാധനങ്ങള്‍ക്കുമിടയില്‍ രണ്ട് കര്‍ട്ടൂണ്‍ ബോക്‌സുകളില്‍ ഒളിപ്പിച്ചുവെച്ചനിലയില്‍ കുങ്കുമപ്പൂവ് കണ്ടെത്തിയത്. ഷുക്കൂറിനെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിനു
മുന്നില്‍ ഹാജരാക്കി. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അസിസ്റ്റന്റ് കമ്മീഷണര്‍ വി.ശ്രീനിവാസ് ഫാണി, സൂപ്രണ്ട്മാരായ സി.എന്‍. രാജശേഖര്‍, ഡി.വാസുദേവ് നായക്, ബി.പ്രഭാകര പൂജാരി, ലയണല്‍ ഫെര്‍ണാണ്ടസ്, ബി.എ.കരിയപ്പ ഇന്‍സ്‌പെക്ടര്‍മാരായ ജി. രാമചന്ദ്രനായിഡു, കെ.ടി. പ്രീതി സുമ, ബിക്രം ചക്രബര്‍ത്തി,കോണ്‍സ്റ്റബിള്‍മാരായ കെ.എസ്.രവീന്ദ്ര, സൗമ്യ ബി.നായക് എന്നിവരാണ്
അറസ്റ്റിന് നേതൃത്വം നല്‍കിയത് .
ആഗസ്ത് 29 നും മംഗലാപുരം എയര്‍പോര്‍ട്ടില്‍ വെച്ച് യാത്രക്കാരന്റെ ലഗ്ഗേജില്‍ നിന്നും 3,83,000 രൂപ വിലവരുന്ന 165 ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു. ആഗസ്ത് 29 ന് രാവിലെ 9.45 നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്ന കാസര്‍കോട് കൊല്ലമ്പാടി സ്വദേശി അന്‍വര്‍ സാദത്തിന്റെ ബാഗില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. മംഗലാപുരം കസ്റ്റംസ് കമ്മീഷണര്‍ ഡി.പുരുഷോത്തമന്‍ ആണ് ദുബായില്‍ നിന്നും വരുന്ന യാത്രക്കാരുടെ ബാഗുകള്‍ പരിശോധിക്കാന്‍ ആഗസ്ത് 28 ന് നിര്‍ദേശം നല്‍കിയത്.
ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 173 ഗ്രാം തൂക്കം വരുന്ന 20 ഓളം സ്വര്‍ണ ചെയിന്‍ പിടികൂടിയിരുന്നു. ഇതിന് 4,23,850 രൂപ വിലവരും.ദുബായില്‍ നിന്നും വന്ന അബ്ദുര്‍ റഹ്മാന്‍ കുഞ്ഞിയുടെ കയ്യില്‍ നിന്നുമാണ് ഇവ പിടികൂടിയത്. കൂടാതെ അബ്ദുര്‍ റഹ്മാന്‍ കുന്നില്‍ എന്നയാളുടെ ബാഗില്‍ നിന്നും 50 കര്‍ട്ടൂണ്‍ സിഗരറ്റ് പാക്കറ്റും, ഗുഡ്ക്കയും പിടികൂടിയിരുന്നു. ഇവ രണ്ടും നിരോധിച്ച വസ്തുക്കളാണ്.
രണ്ട് ഓപ്പറേഷനും നടത്തിയത് അസിസ്റ്റന്റ് കമ്മീഷണര്‍ വി.ശ്രീനിവാസ ഫാണിയുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ്. എയര്‍പോര്‍ട്ട് വഴി കൂടുതല്‍ കള്ളക്കടത്ത് നടത്തുന്ന സാഹചര്യത്തില്‍ അന്വേഷണം ക്രിയാത്മകമായി നടത്തണമെന്ന് കമ്മീഷണര്‍ ഡി.പുരുഷോത്തമന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Manglore, Arrested, bekal, Pallikkare, Abdul Shukur Pallipuzha


No comments:
Post a Comment