Latest News

തളങ്കര നുസ്രത്ത് റോഡിലെ യുവാവ് തീവണ്ടി തട്ടി മരിച്ച നിലയില്‍

കാസര്‍കോട്: ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയില്‍ യുവാവിനെ തീവണ്ടി തട്ടിമരിച്ചനിലയില്‍ കണ്ടെത്തി. തളങ്കര നുസ്രത്ത് റോഡിലെ ടി.എ. അബൂബക്കര്‍ - നഫീസ കോളിയാട് ദമ്പതികളുടെ മകന്‍ അബ്ദുല്‍ സിറാജുദ്ദീനെയാണ് (45) കാസര്‍കോട് റെയില്‍വേസ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമിന് സമീപം വ്യാഴാഴ്ച പുലര്‍ചെ തീവണ്ടിതട്ടിമരിച്ചനിലയില്‍ കണ്ടെത്തിയത്.

നേരത്തെ ഖത്തറിലായിരുന്ന സിറാജുദ്ദീന്‍ പിന്നീട് നാട്ടില്‍ ഓട്ടോ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. വീണ്ടും ഖത്തറിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു സിറാജുദ്ദീനെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. കൊറക്കോട് ഹൊന്നമൂലയിലെ ഭാര്യാ വീട്ടലാണ് ഇപ്പോള്‍ താമസിക്കുന്നത്.

ബുധനാഴ്ച രാത്രി ഒരു സ്ഥലംവരെ പോകാനുണ്ടെന്ന് പറഞ്ഞ് ഭക്ഷണം കഴിച്ച് ബാഗുമായി ഇറങ്ങിയതായിരുന്നു സിറാജുദ്ദീന്‍. പാളം മുറിച്ചുകിടക്കുന്നതിനിടയില്‍ അബദ്ധത്തില്‍ തീവണ്ടിതട്ടി മരിച്ചതായാണ് സംശയിക്കുന്നത്. കൈക്കും കാലിനുമാണ് ഗുരുതരമായി പരിക്കേറ്റത്.

ഭാര്യ: അഫ്‌സത്ത്. മക്കള്‍: ഷാനിബ, സലീം, ഷാഹിബ, ഷഹബ. സഹോദരങ്ങള്‍: ബഷീര്‍ (ഖത്തര്‍), ലത്തീഫ്, അമീര്‍, അസ്‌ലം, ഫൗസിയ.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.