Latest News

കേന്ദ്ര സര്‍വ്വകലാശാല ആസ്ഥാനം തട്ടിമാറ്റാന്‍ വി.സിയുടെ ശ്രമം: ജാഗ്രതവേണമെന്ന് യൂത്ത്‌ലീഗ്

കാസര്‍കോട്: കേന്ദ്ര സര്‍വ്വകലാശാലയുടെ ആസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റാന്‍ വൈസ് ചാന്‍സലര്‍ നടത്തിക്കൊണ്ടിരിക്കുന്ന നീക്കത്തിനെതിരെ ജാഗ്രതവേണമെന്ന് യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ജില്ലയുടെ വികസനത്തിന് വഴിയൊരുക്കുന്ന കേന്ദ്ര സര്‍വ്വകലാശാലയെ വടക്കില്‍ നിന്ന് മാറ്റുവാന്‍ നേരത്തെ തന്നെ ചരടുവലികള്‍ ശക്തമായിരുന്നു. ഇതിനെതിരെ പ്രതിഷേധം വ്യാപകമായതോടെ ലോബികള്‍ പിന്തിരിഞ്ഞുവെങ്കിലും അണിയറയില്‍ വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ സര്‍വ്വകലാശാലയുടെ ആസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റാന്‍ തന്ത്രപരമായ നീക്കമാണ് നടക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.



സര്‍വ്വകലാശാലയുടെ കീഴില്‍ അനുവദിക്കപ്പെട്ട മെഡിക്കല്‍ കോളജ് പത്തനംതിട്ടയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ ഘരാവോ ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി യൂത്ത്‌ലീഗ് അതിനെ പ്രതിരോധിച്ചിട്ടുണ്ട്. കാഴ്ച്ചക്ക് ഒരു കെട്ടിടം മാത്രം ബാക്കിവെച്ച് മറ്റെല്ലാം തിരുവനന്തപുരത്തേക്ക് കൊണ്ടുപാകാനാണ് ശ്രമമെങ്കില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്നും കാസര്‍കോട്ടുകാരെ അങ്ങനെ വിഡ്ഡികളാക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
ഡല്‍ഹിയില്‍ ചേര്‍ന്ന വിസിമാരുടെ യോഗത്തില്‍ സ്വാധീനമുപയോഗിച്ച് പ്രമേയം മുഖേന യൂണിവേഴ്‌സിറ്റി ആസ്ഥാനം പറിച്ചുനടാന്‍ ആവശ്യപ്പെട്ട വൈസ് ചാന്‍സലര്‍ മാനവവിഭവശേഷി മന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ഏറെ പിന്നോക്കം നില്‍ക്കുന്ന ജില്ലക്ക് കിട്ടിയ കേന്ദ്രത്തെ ജനം ഗൗരവത്തില്‍ കാണമെന്നും യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം.അഷറഫ് സ്വാഗതം പറഞ്ഞു. കെ.അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, കെ.ബി.എം. ഷെരീഫ്, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, എം.പി. ജാഫര്‍, നാസര്‍ ചായിന്റടി, അഷ്‌റഫ് എടനീര്‍, മമ്മു ചാല, സി.എല്‍. റഷീദ്ഹാജി, ഹമീദ്‌ബെദിര, എ.കെ. ആരിഫ്, ടി.ഡി. കബീര്‍, പി.ഹക്കീം, ടി.വി. റിയാസ്, ഷാഹുല്‍ഹമീദ് ബന്തിയോട്, ഇബ്രാഹിം ബേര്‍ക്ക, എം.എച്ച്. മുഹമ്മദ്കുഞ്ഞി, എസ്.എ. ശിഹാബ്, എം.ടി.പി. ഷൗക്കത്തലി, ഹാരിസ് തൊട്ടി, നൗഷാദ് കൊത്തിക്കാല്‍, ബാത്തിഷ പൊവ്വല്‍, മുഹമ്മദ്ഷാ മുക്കൂട്, അബ്ദുല്‍ മുത്തലിബ്, ബി.ടി.അബ്ദുല്ലക്കുഞ്ഞി, ഉമ്മര്‍ അപ്പോളോ, സി.എ.അഹമ്മദ് കബീര്‍, ഖാലിദ് പച്ചക്കാട്, എം.എ. നജീബ്, റഊഫ് ബായിക്കര, സെഡ്.എ. കയ്യാര്‍, നിസാം പട്ടേല്‍, മുഹമ്മദ് പെരുമ്പള, ടി.കെ. അബ്ദുസ്സലാം പ്രസംഗിച്ചു.





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.