കോഴിക്കോട്: പിന്നോക്കകാരെ കൂടെ നിര്‍ത്താനുള്ള ഐഡിയോളജി ബി.ജെ.പിക്കില്ലെന്നും എല്ലാ സമുദായങ്ങളെയും ഒരുമിച്ച് കൊണ്ടു പോകാനുള്ള കഴിവ് യു.പി.എക്കെ ഉള്ളു എന്നും വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. കോഴിക്കോട് സി.എച്ച് അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന്‍ സമിതി പുറത്ത് വിട്ട കണക്ക് പ്രകാരം വികസന കാര്യത്തില്‍ കേരളമാണ് മുന്നില്‍. പിന്നെ മോഡിയും ബി.ജെ.പിയും അവകാശപ്പെടുന്ന എന്ത് വികസനമാണ് ഗുജറാത്തില്‍ ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. അത്തരം അവകാശ വാദത്തില്‍ ഒരു കഴമ്പുമില്ലെന്ന് ഇതോടെ മനസ്സിലായി.
കേരളത്തില്‍ യു.ഡി.എഫ് സഖ്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വിചാരിച്ച് ആരും സ്വപ്‌നം കാണണ്ട. മുന്നണിയിലെ വ്യത്യസ്ത പാര്‍ട്ടികള്‍ക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ടാകും. അത് കണ്ട് ആരും മനക്കോട്ട കെട്ടണ്ട. ആവശ്യം വരുമ്പോള്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kunhalikutty, Kozhikode, UDF, BJP
No comments:
Post a Comment