Latest News

സ്‌കൂളില്‍ കുട്ടികള്‍ക്കു നല്കിയ ഉച്ചഭക്ഷണത്തില്‍ ചത്ത തേളിനെ കണ്ടെത്തി

റായ്പൂര്‍: ഛത്തിസ്ഗഡില്‍ സ്‌കൂളില്‍ കുട്ടികള്‍ക്കു നല്കിയ ഉച്ചഭക്ഷണത്തില്‍ ചത്ത തേളിനെ കണ്ടെത്തി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 18 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബലോഡാബസാറിലെ സാര്‍സിന്‌വാ പ്രവിശ്യയിലുള്ള ഖമരിയ ഗ്രാമത്തിലെ സ്‌കൂളിലാണ് സംഭവം. തനിക്കു വിളമ്പിയ ഭക്ഷണത്തില്‍ തേളിനെ കണ്ട വിദ്യാര്‍ഥിനി സ്‌കൂള്‍ അധികൃതരോടു പരാതിപ്പെടുകയായിരുന്നു.

ഭക്ഷണം കഴിച്ച 18 വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവരെ അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ജില്ലാ കളക്ടര്‍ രാജേഷ് സുകുമാര്‍ ടോപ്പോ പറഞ്ഞു. കുട്ടികളെ പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം വിട്ടയച്ചു.

സംഭവത്തെ തുടര്‍ന്ന് സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ ചുമതലക്കാരനായ ഹേമന്ദ് സാഹുവിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Raipur, Chathiskhad, School, Hospital 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.