Latest News

ആശാറാമിനു പിന്നാലെ മധ്യപ്രദേശിൽ വിവാദ സ്വാമി അറസ്റ്റിൽ

മധ്യപ്രദേശ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ വിവാദ സ്വാമി ആശാറാം ബാപ്പുവിന് പിന്നാലെ മധ്യപ്രദേശിൽ പീഡനകേസുമായി ബന്ധപ്പെട്ട് മറ്റൊരു സ്വാമി അറസ്റ്റിലായി.

ഇരുപത്തിനാലുകാരിയെ പീഡിപ്പിച്ച കേസിൽ മഹേന്ദ്ര ഗിരി തുന്നു ബാബയെയാണ് നീൽകന്ധ് വില്ലേജിലെ ആശ്രമത്തിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്.

പീഡനത്തിനിരയായ വീട്ടമ്മയെ പൊലീസ് ആശ്രമത്തിൽ നിന്നും രക്ഷിപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ നാലു മാസത്തോളമായി വീട്ടമ്മയെ ആശ്രമത്തിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു എന്നും സംഭവത്തിൽ വീട്ടമ്മയുടെ ഭർത്താവിനും,​ഭർത്താവിന്റെ അമ്മയ്കും പങ്കുണ്ടന്നും പൊലീസ് അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Madhyapradesh, Rape, Arrested, Police




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.