Latest News

മന്ത്രിയെ പ്രതിഷേധമറിയിച്ച സി.പി.എം ലോക്കല്‍ സെക്രട്ടറി കസ്റ്റഡിയില്‍

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തനെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധമറിയിക്കാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഫോണില്‍ വിളിച്ച സി.പി.എം ലോക്കല്‍ സെക്രട്ടറി പൊലീസ് കസ്റ്റഡിയില്‍. സിപിഎം മലപ്പുറം നെടുവ ലോക്കല്‍ സെക്രട്ടറി തുളസിയെയാണ് പരപ്പനങ്ങാടി പൊലീസ്കസ്റ്റഡിയിലെടുത്തത്.

പൊലീസിന്‍െറ ക്രൂരത തുടര്‍ന്നാല്‍ ആഭ്യന്തര മന്ത്രിയെ തട്ടികളയുമെന്ന് തുളസി ഭീഷണിപ്പെടുത്തിയതായി പൊലീസ് പറയുന്നു. ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് തുളസി ആഭ്യന്തരമന്ത്രിയെ ഫോണില്‍ വിളിച്ചത്. ഇതെതുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് തുളസിയെ പൊലീസ് കസ്റ്റഡിയിലെടുത്ത്. ചോദ്യം ചെയ്ത ശേഷം തുളസിയെ ജാമ്യത്തില്‍ വിട്ടു. 

ഹോര്‍ട്ടികോര്‍പ്പ് ജില്ലാ സംഭരണകേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ജയപ്രസാദിനെ മര്‍ദിച്ച സംഭവത്തില്‍ പൂന്തുറ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിജയദാസിനെ ആഭ്യന്തരമന്ത്രി സസ്പെന്‍ഡ് ചെയ്തിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, DYFI, Thiruvanjoor, Police, Arrested, local secretary Thulasi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.