കോട്ടയം: മാതാവ് വാങ്ങി വച്ച ഓണക്കോടി പുതച്ച് രാഹുല്‍ യാത്രയായി. പിതൃസഹോദരി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കൈപ്പുഴ വടക്കേപറമ്പില്‍ നെടുംതോട്ടിയില്‍ രാഹുലിന്റെ മൃതദേഹത്തിനരികെ ഒരിക്കല്‍ കൂടി പിതാവും മാതാവും ഒപ്പമിരുന്നു. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം. ബുധനാഴ്ച രാവിലെ രാഹുലിന്റെ മൃതദേഹം വീടിന്റെ തെക്കേതൊടിയല്‍ സംസ്‌കരിച്ചു.
പിതാവ് ഷാജി മരണ ദിവസം രാത്രി സ്ഥലത്തെത്തിയിരുന്നു. അലമുറയിട്ടു കരഞ്ഞാണ് വിദേശത്തു നിന്നെത്തിയ പിതാവ് ഷാജി വിട്ടീലേക്ക് ഓടിക്കയറിയത്. മകന്റെ ശരീരത്തില്‍ പിതാവ് കെട്ടിപിടിച്ചു തേങ്ങുന്ന കാഴ്ച കണ്ടുന്നവരുടെയും കണ്ണുനനയിച്ചു. വര്‍ഷങ്ങളായി അകന്നു കഴിയുകയായിരുന്ന ഷാജിയും ബിന്ദുവും മകന്റെ മൃതദേഹത്തിനു ഇരുവശത്തുമായി കണ്ണീരോടെയിരുന്നു.
സംസ്‌കാരത്തിനു മുന്‍പു രാഹുല്‍ പഠിച്ച കൈപ്പുഴ മാര്‍ മാക്കില്‍ സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. സഹപാഠികളും കളിക്കൂട്ടുകാരും തങ്ങളുടെ പ്രിയകൂട്ടുകാരനെ അവസാനമായൊന്നു കാണാന്‍ സ്‌കൂള്‍ മുറ്റത്ത് തടിച്ചു കൂടിയിരുന്നു. അധ്യാപകരടക്കമുള്ളവര്‍ രാഹുലിനു അന്ത്യചുംബനമേകി.
അന്ത്യോപചാരമര്‍പ്പിക്കാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ സ്ഥലത്തെത്തി. സുരേഷ് കുറുപ്പ് എം.എല്‍.എ, മുന്‍ എം.എല്‍.എ തോമസ് ചാഴിക്കാടന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ടു അറസ്റ്റു ചെയ്ത ഷാജിയുടെ സഹോദരി വിജയമ്മയെ (53) കോടതി റിമാന്റു ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kottayam, Murder case, Rahul, Sc

No comments:
Post a Comment