ലണ്ടന്‍: യുഎസ് ഓപ്പണ്‍ വിജയാഘോഷങ്ങള്‍ അവസാനിക്കുന്നതിനു മുമ്പു തന്നെ ടെന്നിസ് ലോകചാംപ്യന്‍ റാഫേല്‍ നദാല്‍ തന്റെ 'വിജയരഹസ്യം' വെളിപ്പെടുത്തുന്നു. മിക്ക കായികതാരങ്ങളെയും പോലെ തന്റെ ചില പ്രത്യേക വിശ്വാസങ്ങളാണ് തന്റെ എല്ലാ വിജയങ്ങള്‍ക്കും കാരണമെന്നാണ് സ്പാനിഷ് താരം പറയുന്നത്. എല്ലാ മത്സരങ്ങളുടെയും തലേരാത്രി ഒരേ റസ്റ്റോറന്റില്‍, ഒരേ ഭക്ഷണം കഴിക്കുക എന്നതാണ് നദാലിന്റെ ശീലം. ഈ ശീലമാണ് തന്റെ വിജയരഹസ്യമെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് പത്രത്തിനു നല്കിയ അഭിമുഖത്തില്‍ നദാല്‍ വെളിപ്പെടുത്തി.
ഞായറാഴ്ച സെര്‍ബിയന്‍ താരം നോവാക് ജോക്കോവിച്ചുമായി നടന്ന ഫൈനല്‍ മത്സരത്തിനു തലേരാത്രി വരെ മാന്‍ഹട്ടന്‍ ചൈനീസ് റസ്റ്റോറന്റിലാണ് നദാല്‍ അത്താഴം കഴിച്ചിരുന്നത്. ചിലിയന്‍ സീബാസ് മത്സ്യവും ഫ്രൈഡ് റൈസും നൂഡില്‍സുമാണ് നദാല്‍ കഴിച്ചിരുന്നതെന്നും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, കിരീടവിജയത്തിനു ശേഷം കുടുംബാംഗങ്ങള്‍ക്കും സൂഹൃത്തുക്കള്‍ക്കും കാമുകി സിസ്‌ക പെരെല്ലോയ്ക്കുമൊപ്പം വളരെ വിശാലമായിത്തന്നെ ഈ റസ്റ്റോറന്റില്‍ നിന്ന് നദാല്‍ ഭക്ഷണം കഴിക്കുകയും ചെയ്തു. ചാംപ്യനുവേണ്ടി മാത്രം റസ്റ്റോറന്റ് ഉടമ പുലര്‍ച്ചെ 12.30 വരെ അടുക്കള തുറന്നുവച്ചിരുന്നതായും

പറയുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, London, Nadal, Sports
No comments:
Post a Comment