കാഞ്ഞങ്ങാട്: ദുബൈയില്‍ പാചകവാതകം ചോര്‍ന്ന് തീപൊള്ളലേറ്റും ശ്വാസംമുട്ടിയും കാഞ്ഞങ്ങാട് സ്വദേശി മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ മല്‍സ്യത്തൊഴിലാളികളായ പ്രേമനന്ദന്‍ മുല്ല ദമ്പതികളുടെ മകന്‍ പി.വി പ്രജിത്ത് (20) ആണ് മരിച്ചത്.
ദേരയില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. താമസസ്ഥലത്ത് വെച്ചാണ് സംഭവം. സ്വകാര്യ കമ്പനി ജീവനക്കാരനായ പ്രജിത്തിന് ഞായറാഴ്ച രാത്രി ഡ്യൂട്ടിയായിരുന്നു. തിങ്കളാഴ്ച പകല്‍ ഉറങ്ങുന്നതിനിടെയാണ് തീപൊള്ളലേറ്റത്. പാചക വാതക പൈപ്പ് ചോര്‍ന്ന് തീപിടിക്കുകയായിരുന്നുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം.
ഇതിനിടയില്‍ ഉയര്‍ന്ന പുകയില്‍ ശ്വാസം മുട്ടുകയായിരുന്നു. സംഭവ സമയത്ത് പ്രജിത്ത് മാത്രമേ മുറിയിലുണ്ടായിരുന്നുള്ളു. തീയും പുകയും ഉയരുന്നത് കണ്ട് സമീപവാസികളാണ് അധികൃതരെ വിവരം അറിയിച്ചത്. ഉടന്‍ പൊലീസ് എത്തി വാതില്‍ പൊളിച്ച് അകത്ത് കടന്ന് പ്രജിത്തിനെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രജിത്തിന്റെ കൂടെ താമസിക്കുന്ന അജാനൂര്‍ കടപ്പുറം സ്വദേശി സുകേഷ് വിവരമറിഞ്ഞെത്തി മുറിയില്‍ ബോധംകെട്ട് വീണു. സുകേഷിനേയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലസ് ടു കഴിഞ്ഞ് കമ്പ്യൂട്ടര്‍ പഠനം കഴിഞ്ഞ് ആറ് മാസം മുമ്പാണ് പ്രജിത്ത് ദുബായിലേക്ക് പോയത്.
പ്രജിത ഏക സഹോദരിയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
പ്രജിത ഏക സഹോദരിയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment