ഓരോ വര്‍ഷവും തെയ്യക്കാലം തുടങ്ങുക തുലാമാസം പത്തിനാണ്. ഇതിനുമുന്‍പ് ചിലസ്ഥലങ്ങളില്‍ കാര്‍ഷിക തെയ്യങ്ങള്‍ അരങ്ങിലെത്തി തുടങ്ങി. ചെണ്ടയുടെ ദ്രുത താളത്തിനൊത്ത് കാല്‍ചിലമ്പ് കിലുക്കി കൈവിളക്കിന്റെയും വാല്യക്കാരുടെയും, അകമ്പടിയോടെ എത്തിയ വലിയവളപ്പില്‍ ചാമുണ്ഡി ചെറുവത്തൂര്‍ തിമിരി വയലില്‍ വിത്തിട്ടു. വയലിന് നടുവില്‍ പ്രത്യേകം തയ്യാറാക്കിയ വെള്ളക്കെട്ടില്‍ വിത്തിട്ട തെയ്യം മണ്ണും, കൃഷിയും നിറഞ്ഞു പൊലിയാന്‍ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു. തെയ്യം വിത്തെറിഞ്ഞതോടെ വയലുകളില്‍ ഇനി കൃഷിയുടെ താളം. കാര്‍ഷിക ജീവിതത്തിന്റെയും ഉര്‍വരതയുടെയും പ്രതീകമായ കാട്ടുമൂര്ത്തിയെന്നറിയപ്പെടുന്ന തെയ്യമാണിത്.
പുലയസമുദായത്തില്‍ പ്പെട്ടവര് കെട്ടിയാടുന്ന ഈ തെയ്യത്തിന്റെ ചടങ്ങുകളെല്ലാം ഏറെ സവിശേഷതയാര്‍ന്നതാണ്. വിത്ത് വിതച്ച് വയലില്‍ നൃത്തം വെച്ചശേഷം തെയ്യം ദേശസഞ്ചാരം നടത്തി. കുരുത്തോല കൊണ്ടുള്ള തിരുമുടിയും,വെള്ളികൊണ്ടുള്ള മുഖാവരണവും ,ചെമ്പട്ടുമാണ് ചാമുണ്ഡിയുടെ വേഷം. കാര്‍ഷിക തെയ്യങ്ങള്‍ അരങ്ങിലെത്തിയെങ്കിലും ഉത്തരകേരളത്തിലെ കളിയാട്ടക്കാലത്തിന് തുടക്കം കുറിക്കുക തുലാം പത്തിനാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash,



No comments:
Post a Comment