കൊച്ചി: ഭീകരപ്രവര്‍ത്തനത്തിനായി മലയാളി യുവാക്കളെ കാശ്‌മീരിലേക്കു റിക്രൂട്ട് ചെയ്‌ത കേസില്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെടെ 13 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. നാല് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയും നൽകി. ആർക്കും വധശിക്ഷയില്ല.
തടിയന്റവിട നസീർ, കാവഞ്ചേരി മുട്ടന്നൂര്‍ തായാട്ടില്‍ അബ്‌ദുള്‍ ജബ്ബാർ, പള്ളിക്കര സര്‍ഫറാസ് നവാസ്, പെരുമ്പാവൂര്‍ സാബിര്‍ പി. ബുഹാരി സാബിർ, എന്നിവർക്കാണ് എൻ.ഐ.എ പ്രത്യേക കോടതി ജഡ്ജി എസ്.വിജയകുമാർ ഇരട്ട ജീവപര്യന്തം നൽകിയത്.
കണ്ണൂര്‍ സ്വദേശി അബ്‌ദുള്‍ ജലീൽ, അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ പ്രതിയായ സത്താര്‍ഭായി എന്ന പെരുവള്ളൂര്‍ സൈനുദീൻ, അണ്ടത്തോട് ചാന്തിന്റവിട എം.എച്ച്. ഫസൽ, മൗവഞ്ചേരി മുതുകുറ്റി പി. മുജീബ്, തയ്യില്‍, പൗണ്ട് വളപ്പ് ഷഫാസ്, കളമശേരി കൂനംതൈ ഫിറോസ്, കൊട്ടാരത്ത് മൗത്താരക്കണ്ടി മുഹമ്മദ് നവാസ്, വയനാട് പടിഞ്ഞാറെത്തറ പതുണ്ടന്‍വീട്ടില്‍ ഇബ്രാഹിം മൗലവി, പരപ്പനങ്ങാടി ഉമ്മര്‍ ഫാറൂഖ് എന്നിവരാണു കോടതി കുറ്റക്കാരെന്നു കണ്ടെത്തി ജീവപര്യന്തം ശിക്ഷ വിധിച്ച മറ്റുള്ളവർ.
കണ്ണൂര്‍ സിറ്റി സ്വദേശി മുഹമ്മദ് നൈനാർ, കറുകപ്പള്ളി റസാഖ് മന്‍സില്‍ ഉള്ളാട്ടില്‍ വീട്ടില്‍ ബദറുദീൻ, കുന്നത്തുനാട് പി.കെ. അനസ്, പനയപ്പള്ളി അബ്‌ദുള്‍ ഹമീദ്, ആനയിടുക്ക് ഷെനീജ് എന്നിവരെ എൻ.ഐ.എ കോടതി നേരത്തെ വിട്ടയച്ചിരുന്നു.
ആകെ 24 പ്രതികളുള്ള കേസില്‍ നാലുപേര്‍ കാശ്‌മീരില്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പാകിസ്‌താന്‍കാരന്‍ വാലി അബ്‌ദുള്‍ റഹിമാൻ, കണ്ണൂര്‍ സ്വദേശി മുഹമ്മദ് സാബിര്‍ എന്നീ പ്രതികളെ പിടികൂടാനായില്ല. ഇവരെ ഒഴിവാക്കി ബാക്കി 18 പേരുടെ വിചാരണയാണു നടന്നത്.

അബ്‌ദുള്‍ ജബ്ബാറിനെതിരേ രാജ്യത്തിനെതിരേ യുദ്ധം ചെയ്‌ത കുറ്റമുണ്ടായിരുന്നതുകൊണ്ട് വധശിക്ഷ നൽകണമെന്ന് ആവശ്യമുയർന്നിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Court, Case, Kashmeer Ricrutment
No comments:
Post a Comment