Latest News

കൊലക്കേസ് പ്രതികള്‍ക്കുനേരെ അക്രമം; രണ്ടുപേര്‍ അറസ്റ്റില്‍

മംഗലാപുരം: ബി.ജെ.പി. നേതാവ് ചന്ദ്രശേഖറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്കുനേരെ നടന്ന അക്രമത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. കോടതിയില്‍ ഹാജരായി മടങ്ങുകയായിരുന്ന നസീര്‍, ലത്തീഫ് എന്നിവര്‍ക്കുനേരെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അക്രമം നടന്നത്. 

പ്രതികളെ നടുറോഡില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച ഷിര്‍വയിലെ മുഹമ്മദ് അസറുദ്ദീന്‍ (31), ഉച്ചില അദമാറിലെ സുധീര്‍ ദേവാഡിഗ (25) എന്നിവരാണ് അറസ്റ്റിലായത്. കോടതിപരിസരത്തു നടന്ന വധശ്രമത്തില്‍ ലത്തീഫിന് ഗുരുതരമായി പരിക്കേറ്റിരുന്നു. നിസ്സാര പരിക്കുകളോടെ നസീര്‍ ഓടി രക്ഷപ്പെട്ടു. 

വടിവാള്‍ വീശി സമീപത്തുള്ളവരെ വിരട്ടിയോടിച്ചായിരുന്നു നാലുപേര്‍ അക്രമം നടത്തിയത്. കാല്‍നടയാത്രക്കാരന്‍ സംഭവങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത് പോലീസിന് കേസന്വേഷണത്തില്‍ തുണയായി. പ്രതികള്‍ ഗോവയിലേക്ക് രക്ഷപ്പെട്ടിരുന്നു. ഗോവയില്‍നിന്ന് മടങ്ങിയ പ്രതികളെ കങ്കനാടി റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് പോലീസ് പിടികൂടിയത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.