ഉദിനൂര്‍: സമാധാനം, സാഹോദര്യം, സാമൂഹിക വികസനം എന്നീ പ്രമേയത്തില്‍ ഈ മാസം 19 മുതല്‍ ജില്ലാ ഭരണകൂടത്തിന്റേയും നെഹ്‌റു യുവകേന്ദ്രയുടേയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും മറ്റു സന്നദ്ധ സംഘടനകളുടേയും സംയുക്താഭിമുഖ്യത്തില്‍ മഞ്ചേശ്വരത്ത് നിന്നാരംഭിച്ച സദ്ഭാവന യാത്ര ഉദിനൂരില്‍ സമാപിച്ചു.
ജില്ലയിലെ നാല്‍പതോളം കേന്ദ്രങ്ങളില്‍ വിപുലമായ സന്ദേശ പ്രചാരണ പരിപാടികള്‍ക്കു ശേഷമാണ് സന്ദേശയാത്ര ഉദിനൂരില്‍ സമാപിച്ചത്.
സമാപന സമ്മേളനം കെ കുഞ്ഞിരാമന്‍ എം എല്‍ എ (തൃക്കരിപ്പൂര്‍) ഉദ്ഘാടനം ചെയ്തു. പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.ആര്‍ വി രാജേഷ് സദ്ഭാവന സന്ദേശം നല്‍കി. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി കൃഷ്ണന്‍ മാസ്റ്റര്‍, കെ നാരായണന്‍, പി രാജേഷ്, നെഹ്‌റു യുവകേന്ദ്ര ജില്ലാ കോര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹിമാന്‍, പി രാജേഷ്, കെ വി ജദീന്ദ്രന്‍, സുകുമാര്‍ കുതിരപ്പാടി, ജമീല ഉളിയത്തടുക്ക, മോഹനന്‍ മാങ്ങാട്, മനാഫ് നുളളിപ്പാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാചക കലയ്ക്ക് നാടന്‍ കലാ അക്കാദമി അവാര്‍ഡ് നേടിയ കരിമ്പില്‍ രാഘവനേയും സദ്ഭാവന സന്ദേശ യാത്രയോടനുബന്ധിച്ച് മുപ്പതാമത് സംഗീതയാത്ര നടത്തിയ വെളളിക്കോത്ത് വിഷ്ണുഭട്ടിനേയും ചടങ്ങില്‍ ആദരിച്ചു.
ദേശഭക്തിഗാനം, ഒപ്പന, യക്ഷഗാനം, അറബനമുട്ട്, പൂരക്കളി, തിരുവാതിര, മുടിയേറ്റ് എന്നീ കലാപരിപാടികളും അരങ്ങേറി.
സദ്ഭാവന സന്ദേശ യാത്രയ്ക്ക് പടന്നയില്‍ നല്‍കിയ സ്വീകരണ പരിപാടി പഞ്ചായത്ത് അംഗം പി വി അസ്ലം ഉദ്ഘാടനം ചെയ്തു. കെ എം സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പി അഷ്‌കര്‍, പി സാദിഖ്, എസ് സി റിയാസ്, എം കെ യാസര്‍, പി കെ സി അഷ്‌കര്‍ എന്നിവര്‍ പ്രസംഗിച്ചു.
തൃക്കരിപ്പൂരില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ടി വി കുഞ്ഞബ്ദുളള അധ്യക്ഷത വഹിച്ചു. എം അര്‍ഷാദ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ടി പി കരീം, വി പി എം അനസ് എന്നിവര്‍ പ്രസംഗിച്ചു.
തൃക്കരിപ്പൂരില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ടി വി കുഞ്ഞബ്ദുളള അധ്യക്ഷത വഹിച്ചു. എം അര്‍ഷാദ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ടി പി കരീം, വി പി എം അനസ് എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment