Latest News

ബച്ചന്‍ കുടുംബത്തിലും അമ്മായിമ്മപ്പോര്; ഐശ്വര്യറായി സ്വന്തം വീട്ടിലേക്ക്

മുംബൈ: അമ്മായിഅമ്മപ്പോരിനു വീടിന്റെ വലുപ്പത്തിനോ സമൂഹത്തിലെ സ്ഥാനത്തിനോ വലിയ പ്രസക്തിയല്ലന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു കൊണ്ട്, ബോളിവുഡ് മെഗാതാരം അമിതാബ് ബച്ചന്റെ വീട്ടില്‍ പൊട്ടിത്തെറി. മുന്‍ലോകസുന്ദരിയും ബോളിവുഡ് താരവുമായി ഐശ്യര്യാ റായി ബച്ചനും അമ്മായി അമ്മ ജയാബച്ചനും തമ്മിലുള്ള അഭിപ്രായ ഭിന്നതകളാണ് പൊട്ടിത്തെറിയുടെ വക്കില്‍ എത്തിയിരിക്കുന്നത്. ഇരുവരും തമ്മില്‍ മാസങ്ങളായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ലന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ കാര്യങ്ങളില്‍ അമ്മായിഅമ്മ അനാവശ്യമായി ഇടപെടുന്നതായാണ് ആഷിന്റെ പരാതി.

അതേസമയം അമിതാബ് ബച്ചനുമായി നല്ല അടുപ്പത്തിലാണ് ഐശ്വര്യ. മുംബൈയിലുളള ബിഗ്ബിയുടെ ബംഗ്ലാവിലാണിപ്പോള്‍ ഐശ്വര്യയും ഭര്‍ത്താവ് അഭിഷേകും മകള്‍ ആരാധ്യയും താമസിക്കുന്നത്. അമ്മയുടെ അനാവശ്യഇടപെടലുകള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ അഭിഷേകും നിസഹായനാണ്. ജയാ ബച്ചനുമായുള്ള അഭിപ്രായഭിന്നത മൂത്തതോടെ വീടുമാറാനുള്ള തയ്യാറെടുപ്പിലാണ് ഐശ്വര്യയെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ അഭിഷേക് ബച്ചനു താല്‍പര്യം ഇല്ലങ്കിലും ഐശ്യര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി സമ്മതംമൂളിയതായാണ് ബോളിവുഡില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍.

ഐശ്വര്യയെ അനുനയിപ്പിക്കാന്‍ അമിതാബ് ഇടപ്പെട്ടെങ്കിലും അമ്മായിഅമ്മയുമായി യോജിച്ചുപോകാന്‍ കഴിയില്ലന്നു ഐശ്വര്യ വ്യക്തമാക്കി കഴിഞ്ഞു. അടുത്തിടെ മുംബൈയില്‍ വാങ്ങിയ ആഢംബര ഫ്‌ളാറ്റിലേക്ക്‌ താമസം മാറാനാണ് ഐശ്വര്യ ആലോചിക്കുന്നത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bachan Family

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.