Latest News

ആലക്കോട് ബസ്സ്റ്റാന്റ് ശവപ്പറമ്പാണെന്ന് കാണിച്ച് ഡ്രൈവര്‍മാരുടെ ഫ്‌ളക്‌സ് ബോര്‍ഡ്‌

ആലക്കോട്: ആലക്കോട് പഞ്ചായത്ത് ബസ്സ്റ്റാന്റ് ശവപ്പറമ്പാണെന്ന് കാട്ടി ഗുഡ്‌സ് ജീപ്പ് ഡ്രൈവര്‍മാര്‍ ഫ്‌ളക്‌സ് ബാനറുകള്‍ സ്ഥാപിച്ചു. ബസ്സ്റ്റാന്റിലും പരിസരങ്ങളിലുമായാണ് ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത്.
ആലക്കോട് പഞ്ചായത്തിന്റെ ശവപ്പറമ്പിലേക്ക് സ്വാഗതം എന്ന് രേഖപ്പെടുത്തിയുള്ള ബാനറില്‍ പഞ്ചായത്ത് പ്രസിഡണ്ടിന് അഭിവാദ്യങ്ങള്‍ എന്നും, 26 ഗുഡ്‌സ് ജീപ്പുകാരെ ശവമടക്കിയ സ്ഥലം എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ടൗണില്‍ മെയിന്‍ റോഡരികിലായി പാര്‍ക്ക് ചെയ്തിരുന്ന ഗുഡ്‌സ് വാഹനങ്ങളെ ബസ്സ്റ്റാന്റിലേക്ക് മാറ്റിയത് മുതല്‍ ഇതിനെതിരെ പ്രതിഷേധത്തിലാണ് ഡ്രൈവര്‍മാര്‍. വിജനമായ ബസ്സ്റ്റാന്റിലെ പാര്‍ക്കിംഗ് കാരണം തങ്ങള്‍ക്ക് പണിയില്ലാതായെന്ന പരാതിയാണ് നാളുകളായി ഡ്രൈവര്‍മാര്‍ ഉന്നയിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഫ്‌ളക്‌സ് ബാനറുകള്‍ ഉയര്‍ത്തിയുള്ള പ്രതിഷേധം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Flex Board, Alakkode, Driver

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.