ആലക്കോട്: മദ്യപിക്കാനെത്തിയ യുവാവ് വളര്‍ത്ത് നായയുമായെത്തിയത് ഓട്ടോ ഡ്രൈവര്‍മാരെയും നാട്ടുകാരെയും ഏറെ നേരം പൊല്ലാപ്പിലാഴ്ത്തി. വ്യാഴാഴ്ച കരുവഞ്ചാല്‍ ടൗണിലാണ് നാടകീയ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. പോത്തുകുണ്ട് സ്വദേശിയായ യുവാവിനൊപ്പമാണ് നായയും ടൗണിലെത്തിയത്.
ബാറില്‍ പോയി മിനുങ്ങിയ യുവാവ് തിരിച്ച് വീട്ടിലേക്ക് പോകാന്‍ ഓട്ടോയില്‍ കയറാനെത്തി. ഒപ്പം പട്ടിയും കൂടി. എന്നാല്‍ നായ ചാടിക്കയറിയിരുന്നത് ഓട്ടോ ഡ്രൈവറുടെ സീറ്റിലായിരുന്നു. പട്ടിയെ ഇവിടെ നിന്ന് മാറ്റാന്‍ നാട്ടുകാര്‍ പല പണിയും എടുത്തു നോക്കിയെങ്കിലും ഒന്നും വിജയിച്ചില്ല.
യജമാനനെ ആളുകള്‍ ആക്രമിക്കുകയാണെന്ന് കരുതി നായ അക്രമാസക്തനായത് കൂടുതല്‍ പൊല്ലാപ്പായി. ഓട്ടോയിലേക്ക് ആര്‍ക്കും അടുക്കാന്‍ കഴിഞ്ഞില്ല. സംഭവം കണ്ട് വന്‍ ജനാവലി തടിച്ചു കൂടി. പോലീസും സ്ഥലത്തെത്തി. ഒടുവില്‍ തന്ത്രപരമായി നായയെ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ഇറക്കി പിന്‍സീറ്റില്‍ കയറ്റിയിരുത്തി യുവാവിനെയും കൊണ്ട് ഓട്ടോറിക്ഷ ട്രിപ്പ് പോകേണ്ടി വന്നു. നായ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്തപ്പോള്‍ യജമാനന്റെ യാത്ര പ്ലാറ്റ്‌ഫോമില്‍ കിടന്നായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Dog, Auto Riksha

No comments:
Post a Comment