Latest News

മാരുതി കാര്‍ ഓട്ടോയില്‍ തട്ടി മരത്തിലിടിച്ച്‌ ആറു പേര്‍ക്ക്‌ പരിക്ക്‌


കാസര്‍കോട്‌ : ദേശീയപാത വിദ്യാനഗറില്‍ മാരുതി കാര്‍ എതിരെ വരികയായിരുന്ന ഓട്ടോയിലിടിച്ചതിനു ശേഷം റോഡരികിലെ മരത്തിലിടിച്ചു. അപകടത്തില്‍ കുടുംബത്തിലെ നാലുപേരടക്കം ആറു പേര്‍ക്ക്‌ പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ നായന്‍മാര്‍മൂല ചാലക്കുന്നിലെ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ഖാദര്‍ (42), കാര്‍ യാത്രക്കാരായ ബദിയഡുക്ക ഒളമലയിലെ രത്‌നാകരന്‍ നായര്‍ (40), ഭാര്യ വിജയകുമാരി (31), മക്കളായ സന്‍മിത്ത്‌ (അഞ്ച്‌), വിശ്വജിത്ത്‌ (ഒമ്പത്‌) അയല്‍വാസിയായ ജയന്തി എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ബദിയഡുക്കയില്‍ നിന്നും പരവനടുക്കം തലക്ലായി സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക്‌ വരികയായിരുന്നു രത്‌നാകരന്‍ നായരും കുടുംബവും. വിദ്യാനഗര്‍ ദേശീയപാതയില്‍ എത്തിയപ്പോള്‍ നിയന്ത്രണം വിട്ട കെ എല്‍ 13 ബി 9178 നമ്പര്‍ മാരുതി കാര്‍ വിദ്യാനഗര്‍ ഭാഗത്തേക്ക്‌ പോകുകയായിരുന്ന കെ എല്‍ 14 ജെ 2937 നമ്പര്‍ ഓട്ടോയിലേക്ക്‌ ഇടിച്ച്‌ സമീപത്തെ മരത്തില്‍ ഇടിച്ച്‌ നില്‍ക്കുകയായിരുന്നു. പരിസരവാസികളാണ്‌ അപകടത്തില്‍പ്പെട്ടവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചത്‌.






Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.