കോട്ടയം: മിമിക്രി കലാകാരന്‍ ചങ്ങനാശേരി ചെത്തിപ്പുഴ മുണ്ടേട്ട് പുതുപ്പറമ്പില്‍ ജെനീഷി(32)നെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഹോംനഴ്‌സിംഗ് സ്ഥാപനം നടത്തിപ്പുകാരി അറസ്റ്റില്‍. ചൂട്ടുവേലി കവലയ്ക്കു സമീപം നവീന്‍ എന്ന ഹോംനഴ്‌സിംഗ് സ്ഥാപനം നടത്തുന്ന ചങ്ങനാശേരി പാറയില്‍ പുതുപ്പറമ്പില്‍ ശ്രീകല (43) ആണ് അറസ്റ്റിലായത്.
ശ്രീകല ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘം ചൂട്ടുവേലിയിലെ ഹോംനഴ്‌സിംഗ് സ്ഥാപനത്തില്‍ വച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നാണ് കൊല നടത്തിയത്. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട നാലുപേര്‍ പോലീസ് വലയിലായി. കൈയും കാലും തല്ലിയൊടിക്കാന്‍ 25,000 രൂപയ്ക്ക് ക്വട്ടേഷന്‍ നല്കിയതാണ്. കെട്ടിയിട്ട് അടിക്കുന്നതിനിടെ മാരകമായ മുറിവേറ്റ് കൊല്ലപ്പെടുകയായിരുന്നു. ക്വട്ടേഷന്‍ സംഘത്തോടൊപ്പം ശ്രീകലയും ചേര്‍ന്നാണ് കൊല നടത്തിയത്. പിന്നീട് ഒരു പെട്ടി ഓട്ടോയില്‍ മൃതദേഹം കയറ്റി പാമ്പാടി കുന്നേപ്പാലത്തിനു സമീപം ആളില്ലാത്ത സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ചൂട്ടുവേലി കവലയില്‍ നിന്ന് ചാക്ക് വാങ്ങി മൃതദേഹം അതില്‍ കയറ്റിയാണ് പെട്ടി ഓട്ടോയില്‍ ഉപേക്ഷിക്കാന്‍ കൊണ്ടു പോയത്.
ഏഴ് വര്‍ഷമായി ജെനീഷും ശ്രീകലയും തമ്മില്‍ അടുപ്പത്തിലായിരുന്നു. അടുത്ത നാളില്‍ ജെനീഷ് മറ്റൊരു യുവതിയുമായി അടുപ്പത്തിലായി. ഇത് ഇഷ്ടപ്പെടാതിരുന്ന ശ്രീകല ജെനീഷിന്റെ കാലും കൈയ്യും തല്ലിയൊടിക്കാന്‍ തീരുമാനിച്ച് ക്വട്ടേഷന്‍ നല്കുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
തിങ്കളാഴ്ച ചങ്ങനാശേരിയിലെ വീട്ടില്‍ നിന്നാണ് ശ്രീകലയെ പോലീസ് അറസ്റ്റു ചെയ്തത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാര്‍, പാമ്പാടി സിഐ സാജു വര്‍ഗീസ്, എസ്‌ഐ ശ്രീജിത് എന്നിവര്‍ ചേര്‍ന്നാണ് കേസ് അന്വേഷിക്കുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് മൃതദേഹം നാട്ടുകാര്‍ കണ്ടത്. അജ്ഞാത മൃതദേഹമായി ഒരു ദിവസം മോര്‍ച്ചറിയില്‍ കിടന്നു. പിറ്റേന്നാണ് ജെനീഷാണ് കൊല്ലപ്പെട്ടതെന്ന അറിവായത്. ജെനീഷിന്റെ മൊബൈല്‍ നമ്പര്‍ വച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കാന്‍ കഴിഞ്ഞത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder Case, Home Nurse, Arrested

No comments:
Post a Comment