കോഴിക്കോട്: രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും പ്രൊഫഷണലുകളുടെ ഇടപെടലുകള്‍ അനിവാര്യമാണെന്നും മനുഷ്യപക്ഷ വികസനത്തിന് പ്രൊഫഷണലുകള്‍ നേതൃത്വം നല്‍കണമെന്നും എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി പ്രസ്ഥാവിച്ചു.
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പ്രൊഫ്‌സമ്മിറ്റ് പ്രഖ്യാപന സമ്മേളനത്തില്‍ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഇന്ത്യാ രാജ്യത്തിന്റെ സര്‍വ്വോത്മുകമായ പുരോഗതിയാണ് നമ്മുടെ ലക്ഷ്യം. മനുഷ്യനെയും മണ്ണിനെയും മറന്നുള്ള വികസനനയം അപകടമാണ്. പ്രകൃതിയെ ചൂഷണം ചെയ്യുന്നത്‌പോലെ തെറ്റാണ് മനുഷ്യനെ അവഹേളിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളും അദ്ധേഹം പറഞ്ഞു.
ചൂഷണ മുക്തമായ ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം പ്രതിനിധാനം ചെയ്യുന്നത്. ധര്‍മ്മനിഷ്ടമായ ജീവിതക്രമങ്ങളിലൂടെ ജനസേവനം നടത്തുവാന്‍ മുഴുവന്‍ പ്രൊഫഷണലുകളെയും അദ്ധേഹം ഉദ്‌ബോധിപ്പിച്ചു. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം (പ്രൊഫ്‌സമ്മിറ്റ്) 2014 ജനുവരി 10, 11, 12 തിയ്യതികളില്‍ കോഴിക്കോട് നടക്കുമെന്ന് അദ്ധേഹം പ്രഖ്യാപിച്ചു.
പ്രഖ്യാപന സമ്മേളനം എന്‍ വി അബ്ദുറസാഖ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ കെ അബ്ദുല്‍ കലാം ഉദ്ഘാടനം ചെയ്തു. എ എ റഹീം പദ്ധതി അവതരണം നടത്തി. വി പി എം ഇസ്ഹാഖ്, എം അബ്ദുല്‍ മജീദ് പ്രസംഗിച്ചു. സി കെ റാഷിദ് ബുഖാരി സ്വാഗതവും ഡോ. നൂറുദ്ധീന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,



No comments:
Post a Comment