Latest News

ബി.ജെ.പി നേതാക്കള്‍ ഭീഷണിപ്പെടുത്തി പണം പിരിക്കുന്നു: എ.അബ്ദുല്‍ റഹ്മാന്‍

കാസര്‍കോട്: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിന്റെ പേരില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വ്യാപാരികളെയും പ്രമുഖ വ്യക്തികളെയും ഭീഷണിപ്പെടുത്തിയും ബ്ലാക്ക് മെയില്‍ ചെയ്തും വ്യാപകമായി പണപിരിവ് നടത്തുന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് മുസ്‌ലിംലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷന്‍, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍, മുഖ്യമന്ത്രി, അഭ്യന്തര വകുപ്പ് മന്ത്രി, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ക്കയച്ച പരാതിയില്‍ ആവശ്യപ്പെട്ടു.

2009ല്‍ നടന്ന ലോകസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി 2008-ല്‍ വ്യാപകമായി നടത്തിയ പണപിരിവിന്റെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. ആയിരവും പതിനായിരവും നല്‍കാന്‍ തയ്യാറാവുന്നവരെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ ആവശ്യപ്പെടുകയും കാസര്‍കോട് മണ്ഡലത്തില്‍ നിന്നും അഞ്ച് കോടി രൂപയാണ് സമാഹരിക്കുന്നതെന്നും അതിനനുസരിച്ചുള്ള വിഹിതം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഭീഷണി ഉയര്‍ത്തുന്നത്. 

നാട്ടിലും മറുനാട്ടിലുമുള്ള പ്രമുഖ വ്യക്തികളുടേയും കരാറുകാരുടേയും വ്യവസായികളുടേയും വ്യാപാരികളുടേയും മൊബൈല്‍-ടെലഫോണ്‍ നമ്പറുകള്‍ ശേഖരിച്ചാണ് വന്‍ തുകകള്‍ ആവശ്യപ്പെടുന്നത്. പണം നല്‍കാന്‍ തയാറാവാത്തവരെ അടുത്ത തെരഞ്ഞെടുപ്പില്‍ മോഡി കേന്ദ്രത്തില്‍ അധികാരത്തില്‍വരുമെന്നും അന്നേരം കാണിച്ചുതരാമെന്നും ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.
കോഴിക്കച്ചവടക്കാര്‍, മണല്‍കടവുകാര്‍, റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ എന്നിവരെ ബന്ധപ്പെട്ടും വ്യാപകമായ രീതിയില്‍ പണപിരിവ് നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ കച്ചവടവല്‍ക്കരിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തിയും ബ്ലാക്ക് മെയില്‍ ചെയ്തും വ്യാപകമായ രീതിയില്‍ കോടികള്‍ കൈകലാക്കാനുള്ള ബി.ജെ.പി സംസ്ഥാന കമ്മിറ്റിയുടെയും ഒരു വിഭാഗം ജില്ലാ ഭാരവാഹികളുടേയും പ്രവര്‍ത്തനത്തെക്കുറിച്ച് കുറിച്ച് അന്വേഷണം നടത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും അബ്ദുല്‍ റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.