കാസര്‍കോട്: ബോവിക്കാനം ബാവിക്കര പ്രദേശത്തുകാരുടെ ഉമ്മൂമ എന്നറിയപ്പെടുന്ന ബാവിക്കര കെ.കെ.പുറത്തെ കുഞ്ഞാമിന(108) യാത്രയായി.
മദ്രസകളും സ്‌കൂളുകളും സ്ഥാപിതമാവുന്നതിന് മുമ്പ് ബാവിക്കരയിലേയും പരിസര പ്രദേശങ്ങളിലേയും നൂറുകണക്കിന് പേര്‍ക്ക് ഖുര്‍ആനും മറ്റു അറിവുകളും പഠിപ്പിച്ചുകൊടുത്തിരുന്നത് കുഞ്ഞാമിനയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. പരേതനായ അന്തിഞ്ഞിയുടെ ഭാര്യയാണ്. മക്കള്‍: സൈനുദ്ദീന്‍, അബൂബക്കര്‍, അഹമ്മദ്, മൂസ. മരുമക്കള്‍: ഖദീജ, നഫീസ, ജമീല. സഹോദരി. പരേതയായ ഫാത്തിമ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment