ദുബൈ: ഉദുമ കാപ്പില്‍ സ്വദേശി മുഹമ്മദ് ഹനീഫയെ ദുബൈ റാശിദയിലെ ഹോട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് റഷ്യന്‍ വംശജര്‍ ദുബൈ പോലീസ് പിടിയിലായി. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
റാശിദിയയില്‍ ദുബൈ എയര്‍പോര്‍ട്ടിന് സമീപം കണ്ണൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള അബൂഹൈല്‍' റസ്‌റ്റോറന്റിനകത്താണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഹനീഫ കൊല്ലപ്പെട്ടത്
എല്ലാ ദിവസവും വൈകി റസ്‌റ്റോറന്റ് അടച്ചു പോകുന്നത് ഹനീഫയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണി കഴിഞ്ഞിട്ടും ഹനീഫയെ കാണാത്തതിനെ തുടര്‍ന്ന് കൂടെ താമസിക്കുന്നവര്‍ റസ്‌റ്റോറന്റില്‍ ചെന്ന് നോക്കിയപ്പോഴാണ് ഹനീഫയുടെ മൃതദേഹം ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്.
കൊലപാതകത്തെക്കുറിച്ച് ദുബൈ പോലീസിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. അബൂഹൈല്‍' റസ്‌റ്റോറന്റിനടുത്ത കെട്ടിടത്തിലെ സി സി ടി വിയില്‍ നിന്നാണ് പ്രതികളെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്.
അതേ സമയം റാശിദിയ്യയിലെ ഹോസ്പിററലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടം ചെയ്യും. ചൊവ്വാഴ്ച മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. അസ്‌ലം കോട്ടപ്പാറയുടെ നേതൃത്വത്തിലുളള കെ.എം.സി.സി പ്രവര്‍ത്തകര്‍ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാനുളള ശ്രമത്തിലാണ്.
ഹനീഫയെ കൊലപ്പെടുത്തിയ സംഘം കവര്‍ന്നത് 10 ലക്ഷം രൂപ
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.


No comments:
Post a Comment