കടിയങ്ങാട്: കുറ്റിയാടി-പേരാമ്പ്ര ദേശീയപാതയില്‍ കടിയങ്ങാടിനടുത്തുള്ള രണ്ടേ ആറില്‍ പള്ളിക്കു സമീപം ടിപ്പര്‍ ലോറിയിടിച്ചു ഗ്രാമപ്പഞ്ചായത്ത് അംഗവും മകനും മരിച്ചു. ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് അംഗം കോവപ്പുറത്ത് മുഹമ്മദ് (56), മകന്‍ വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ഥി മിഷാല്‍ (12) എന്നിവരാണു മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കാണു സംഭവം.
മകളുടെ വീട്ടിലേക്കുള്ള യാത്രയില്‍ മകനെയും കൂട്ടി കടിയങ്ങാട് ബേക്കറിയില്‍നിന്നു പലഹാരങ്ങളും വാങ്ങി ബൈക്കില്‍ യാത്രചെയ്യവെ പിന്നില്‍നിന്നു വന്ന ടിപ്പര്‍ലോറി ഇടിച്ച് തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ടിപ്പര്‍ നിര്‍ത്താതെ പോയി.
ചങ്ങരോത്ത് പഞ്ചായത്ത് 11ാം വാര്‍ഡ് അംഗം, സൂപ്പക്കട മസ്ജിദ്‌നൂര്‍ മഹല്ല് പ്രസിഡന്റ്, ചങ്ങരോത്ത് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, ചങ്ങരോത്ത് എം.യു.പി. സ്‌കൂള്‍ പി.ടി.എ. വൈസ് പ്രസിഡന്റ്, ചങ്ങരോത്ത് മദ്‌റസാ മാനേജ്‌മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ്, പന്തിരിക്കര മേഖല മുസ്‌ലിംലീഗ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു.
പിതാവ്: പരേതനായ സൂപ്പിഹാജി. മാതാവ്: ഫാത്വിമ. ഭാര്യ: സുലൈഖ നിട്ടൂര്‍. മക്കള്‍: സജ്‌ന, ഹാഫിസ് സുഹൈല്‍, സുഹൈദ്, മുര്‍ഷിദ. മരുമകന്‍: സൈറാസ് (ബഹ്‌റയ്ന്‍).
കടിയങ്ങാട്, പന്തിരിക്കര ടൗണുകളില്‍ തിങ്കളാഴ്ച ഉച്ചവരെ ഹര്‍ത്താല്‍ ആചരിക്കും. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പന്തിരിക്കര ജുമുഅത്ത് പള്ളിയില്‍ ഞായറാഴ്ച രാത്രിയോടെ ഖബറടക്കം നടത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.

No comments:
Post a Comment