Latest News

ഉക്കിനടുക്കയില്‍ കവര്‍ച്ചപോയ സ്വര്‍ണ്ണം ഉപേക്ഷിച്ച നിലയില്‍

ബദിയഡുക്ക : കവര്‍ച്ച ചെയ്ത എട്ടേമുക്കാല്‍ പവന്‍ സ്വര്‍ണ്ണവും പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളും വീടിനു പിറകിലെ വിറകുകൂനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഉക്കിനടുക്കയിലെ മന്‍സൂറിന്റെ വീട്ടില്‍ നിന്നും ഈ മാസം 4 ന് രാത്രിയാണ് കവര്‍ച്ച നടന്നത്. 

സംഭവ സമയത്ത് മന്‍സൂര്‍ ഭാര്യാവീട്ടില്‍ പോയതായിരുന്നു. കവര്‍ച്ച നടക്കുമ്പോള്‍ മന്‍സൂറിന്റെ മാതാവും സഹോദരിയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. എട്ടേമുക്കാല്‍ പവന്‍ സ്വര്‍ണ്ണം, പാസ്‌പോര്‍ട്ട്, ആധാര്‍കാര്‍ഡ് എന്നിവയാണ് കവര്‍ച്ച പോയിരുന്നത്. 

കവര്‍ച്ച സംബന്ധിച്ച് ബദിയഡുക്ക പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് വീടിനു പിറകിലെ വിറകു കൂനയില്‍ ഞായറാഴ്ച രാവിലെ സ്വര്‍ണ്ണവും മറ്റു കവര്‍ച്ചാ വസ്തുക്കളും നാടകീയമായി കണ്ടെത്തിയത്. വീട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കവര്‍ച്ചാമുതലുകള്‍ പോലീസെത്തി കസ്റ്റഡിയിലെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.