Latest News

അപ്പാര്‍ട്ട്‌മെന്റ് പെണ്‍വാണിഭം: ഇടനിലക്കാരി അറസ്റ്റില്‍

കോഴിക്കോട്: പറയഞ്ചേരിയിലെ അപ്പാര്‍ട്ട്‌മെന്റ് പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ഇടനിലക്കാരി പിടിയില്‍.നടത്തിപ്പുകാരി അസ്മാബിയുടെ പ്രായപൂര്‍ത്തിയാവാത്ത മകളെ ഡയമണ്ട് നാസര്‍ എന്ന പുളിക്കല്‍ അബ്ദുള്‍ റസാഖിന് എത്തിച്ചുകൊടുത്ത ഇടനിലക്കാരി പൊക്കുന്ന് കച്ചേരിക്കുന്ന് വേലങ്കണ്ടി പറമ്പില്‍ ഫാത്തിമ നിഷ എന്ന നിഷാത്ത(32)യെയാണ് നാര്‍ക്കോട്ടിക് വിഭാഗം അസിസ്റ്റന്റ് കമ്മിഷണര്‍ അരവിന്ദാക്ഷന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മൈസൂരിലെ റോയല്‍ ഇന്‍ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച ഡയമണ്ട് നാസറെയും പെണ്‍കുട്ടിയെ ലോഡ്ജിലെത്തി കാര്‍ ഡ്രൈവര്‍ പുളിക്കല്‍ അദിയൂര്‍കുന്ന് കൈതങ്ങല്‍ വീട്ടില്‍ മുഹമ്മദലിയെയും നേരത്തെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.

അപ്പാര്‍ട്ട്‌മെന്റ് പെണ്‍വാണിഭസംഘത്തിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ 2011ലാണ് മൈസൂരില്‍ ബിസിനസ് നടത്തുന്ന കാസര്‍ഗോഡ് സ്വദേശി ഡയമണ്ട് നാസറിന് വേണ്ടി മൈസൂരിലെത്തിച്ചത്. പെണ്‍വാണിഭസംഘത്തിന്റെ വലയിലകപ്പെട്ട പെണ്‍കുട്ടിയുടെ തുടര്‍പഠനത്തിനുള്ള ആഗ്രഹം നിറവേറ്റിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് ഫാത്തിമ നിഷ പെണ്‍കുട്ടിയെ ഡയമണ്ട് നാസറിന്റെ പക്കലെത്തിച്ചത്. പെണ്‍കുട്ടിയുടെ മാതാവിനോട് അടുപ്പമുള്ള ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പുകാരിയായ ഫാത്തിമ നിഷയാണ് കുട്ടിയെ നാസറിന് വേണ്ടി ഏര്‍പ്പാടാക്കി കൊടുത്തത്.

കേസില്‍ അറസ്റ്റിലായ അമ്മയ്ക്കും ഇടനിലക്കാരിയായ കൂരാച്ചുണ്ട് സ്വദേശിനി സിന്ധുവിനുമൊപ്പമാണ് പെണ്‍കുട്ടി കോഴിക്കോട്ട് നിന്ന് ഓള്‍ട്ടോകാറില്‍ മൈസൂരിലേക്ക് പോയത്. ലോഡ്ജില്‍ ഒരു ദിവസം തങ്ങിയ ശേഷമാണ് സംഘം തിരിച്ച് കോഴിക്കോട്ടേക്ക് തിരിച്ചത്. ഇതിനിടെയാണ് ഡയമണ്ട് നാസര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇത് സംബന്ധിച്ച് നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.