Latest News

ഷീലാ ദീക്ഷിതിനെ കേജരിവാള്‍ തോല്‍പ്പിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കികൊണ്ട് മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിനെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ തോല്‍പ്പിച്ചു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ 4,420 വോട്ടിനാണ് കേജരിവാളിന്റെ ജയം. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി മൂന്നാമതായി.

ഡല്‍ഹിയില്‍ ഭരണം പോയാലും ഷീലയുടെ വിജയം സ്വപ്നം കണ്ടാണ് കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോയിരുന്നത്. നാല് സംസ്ഥാനങ്ങളിലെ ഫലം വന്നപ്പോള്‍ സിറ്റിംഗ് മുഖ്യമന്ത്രിമാരില്‍ തോല്‍വി നേരിട്ട ഏക സ്ഥാനാര്‍ഥിയും ഷീലാ ദീക്ഷിതാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഷീല ദീക്ഷിതിനെതിരേ ന്യൂഡല്‍ഹിയില്‍ മത്സരിക്കുമെന്ന് കേജരിവാള്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് തീരുമാനം 
മാറ്റാന്‍ പാര്‍ട്ടി സമ്മര്‍ദ്ദമുണ്ടായെങ്കിലും കേജരിവാള്‍ വഴങ്ങിയില്ല. കേന്ദ്ര സര്‍ക്കാരിനെതിരേ സമരം നടത്തുന്ന കേജരിവാളിനോട് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കാന്‍ കോണ്‍ഗ്രസ് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. രാജ്യം മുഴുവന്‍ ഉറ്റുനോക്കിയിരുന്ന മണ്ഡലത്തിലാണ് അടുത്തിടെ രംഗത്തു വന്ന എഎപി വിജയം കൊയ്തത്.

കോണ്‍ഗ്രസിനെതിരേ ഭരണ വിരുദ്ധവികാരം ശക്തമായി ഉണ്ടായിരുന്നെങ്കിലും ഷീലയോടെ ജനങ്ങള്‍ക്ക് എന്നും പ്രിയമായിരുന്നു. ഈ പ്രതീക്ഷയിലാണ് കോണ്‍ഗ്രസും തെരഞ്ഞെടുപ്പിനെ നേരിട്ടതും. വിലക്കയറ്റവും സ്ത്രീകള്‍ക്കെതിരേയുള്ള ആക്രമണങ്ങളും അഴിമതിയും മുന്‍നിര്‍ത്തി കേജരിവാളും സംഘവും ശക്തമായ പ്രചാരണം നടത്തിയതോടെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ മുങ്ങിപ്പോവുകയായിരുന്നു.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.