Latest News

വീട്ടമ്മയെ പ്രലോഭിച്ചിച്ച് പീഡിപ്പിച്ചു; പിന്നിട് നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു

ശാസ്താംകോട്ട: വീട്ടമ്മയെ പ്രലോഭിപ്പിച്ച് ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചശേഷം മൊബൈല്‍കാമറയില്‍ നഗ്നചിത്രം പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച യുവാവ് പോലീസ് പിടിയിലായതായി സൂചന. മൈനാഗപ്പള്ളി സ്വദേശിയായ യുവാവാണ് പിടിയിലായതായി സംശയിക്കുന്നത്.

യുവാവ് മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാട്ടി വീട്ടമ്മയെ പലപ്പോഴും ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും പറയപ്പെടുന്നു. സംഭവം വീട്ടമ്മയുടെ ഭര്‍ത്താവ് അറിഞ്ഞ് പ്രശ്‌നമായതോടെ വീട്ടമ്മ യുവാവിനോടൊപ്പം മുങ്ങിയതായും പറയപ്പെടുന്നു. വീട്ടമ്മയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ ശാസ്താംകോട്ട പോലീസില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായതായി കരുതുന്നത്. അതേസമയം വീട്ടമ്മയെ കണ്ടെ ത്താനായില്ല. പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Case Police, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.