തിരുവനന്തപുരം: ട്രെയിനില്‍ സഹയാത്രികയായ സ്ത്രീയെ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്ത യുവാവിനെ റെയില്‍വേ പൊലീസ് പിടികൂടി. നെയ്യാറ്റിന്‍കര ശാസ്താംകര സ്വദേശി അനില്‍കുമാര്‍(38) ആണ് അറസ്റ്റിലായത്.
ഞായറാഴ്ചയായിരുന്നു സംഭവം. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജനശതാബ്ദി എക്‌സ് പ്രസില്‍ ഡി12 കോച്ചിലെ യാത്രക്കാരിയെയാണ് ആലപ്പുഴ സ്‌റ്റേഷന്‍ വിട്ടപ്പോള്‍ മുതല്‍ സമീപത്തിരുന്ന അനില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച് അശ്ലീല സംഭാഷണങ്ങള്‍ നടത്തിയത്. യുവാവിന്റെ പെരുമാറ്റം പരിധിവിട്ടപ്പോള്‍ യുവതി മറ്റ് യാത്രക്കാരെയും റെയില്‍വേ പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ട്രെയിനിലുണ്ടായിരുന്ന പൊലീസുകാരെത്തി അനിലിനെ കസ്റ്റഡിയിലെടുത്തശേഷം യുവതിയുടെ മൊഴിപ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police, Case, Arrested

No comments:
Post a Comment