Latest News

നസ്രിയ ബോളിവുഡില്‍; സോയ അക്തര്‍ ചിത്രത്തില്‍ നായികയായേക്കുമെന്ന് സൂചന

യുവനടി നസ്രിയ നസീം ബി-ടൗണില്‍ രംഗപ്രവേശം ചെയ്യാന്‍ പോവുന്നതായി റിപ്പോര്‍ട്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രശ്‌സ്തയാവുകയും ചെയ്ത നസ്രിയ മലയാളത്തില്‍ നിന്നും തമിഴകത്തും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ബോളിവുഡ് സംവിധായക സോയ അക്തര്‍ തന്റെ അടുത്ത ചിത്രത്തിലേക്ക് നായികയായി നസ്രിയയെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ നല്കുന്ന റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ നിവിന്‍ പോളിക്കൊപ്പം ഓം ശാന്തി ഓശാനയും ദുല്‍ഖര്‍ സല്‍മാന്റെ സലാല മൊബൈല്‍സുമാണ് നസ്രിയയുടെ പുറത്തിറങ്ങാനിരിക്കുന്ന മലയാള ചിത്രങ്ങള്‍. അതേസമയം, ഇതേക്കുറിച്ച് നസ്രിയയോ സംവിധായക സോയ അക്തറോ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. അതുകൊണ്ടു തന്നെ, ബോളിവുഡില്‍ നസ്രിയ കാലുറപ്പിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Nazriya, Bollywood

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.