Latest News

ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയെന്ന പരാതിയില്‍ ഷാരുഖ് ഖാന് നോട്ടീസ്‌

മുംബൈ: ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയെന്ന പരാതിയില്‍ ബോളിവുഡ് താരം ഷാരുഖ് ഖാന് മുംബൈ ഹൈക്കോടതി നോട്ടീസയച്ചു. ഭാര്യ ഗൗരി ഖാനും നോട്ടീസയച്ചിട്ടുണ്ട്. ഗര്‍ഭപാത്രം വാടകയ്‌ക്കെടുത്ത് ജന്മം നല്കിയ മൂന്നാമത്തെ മകനായ അബ്‌റാമിന്റെ ലിംഗനിര്‍ണയം നടത്തിയെന്നാണ് കേസ്. 

സാമൂഹികപ്രവര്‍ത്തകയായ വര്‍ഷ ദേശ്പാണ്‌ഡേ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ലിംഗനിര്‍ണയവിരുദ്ധ നിയമപ്രകാരം ഇരുവര്‍ക്കുമെതിരെയും മുംബൈയിലെ ജസ്‌ലോക് ആശുപത്രിക്കെതിരെയും കേസെടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.

അബ്‌റാമിന്റെ വാടകഗര്‍ഭധാരണം സംബന്ധിച്ച് ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ രേഖകളും സമര്‍പ്പിക്കണമെന്നും വര്‍ഷ ദേശ്പാണ്‌ഡേ ആവശ്യപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ അധികൃതര്‍ ലിംഗനിര്‍ണയം നടത്തിയിട്ടില്ലെന്ന് അറിയിച്ച് താരദമ്പതികള്‍ക്ക് ക്ലീന്‍ചിറ്റ് നല്കിയിരുന്നു. വിഷയം ഉന്നയിച്ച് വര്‍ഷ മുംബൈ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്കിയ ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sharukh, Actor, Bollywood

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.