ഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗത്തിന്റെ ഓര്‍മ്മകള്‍ തിങ്കളാഴ്ച ഒരുവര്‍ഷം പിന്നിടുമ്പോള്‍ ഇരയായ പെണ്‍കുട്ടിയ്ക്ക് നീതി ലഭിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
പ്രതികളെ തൂക്കിലേറ്റാതെ വൈകിക്കുകയാണ് നിയമവ്യവസ്ഥയെന്നും അമ്മ കുറ്റപ്പെടുത്തി. നിയമഭേദഗതികള്‍ കൊണ്ട് രാജ്യത്തെ സ്ത്രീസുരക്ഷ ഉറപ്പാക്കാനായിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
വധശിക്ഷ ലഭിച്ചവരുടെ പോലും ശിക്ഷ നടപ്പാക്കാന്‍ നിയമത്തിന് സാധിക്കുന്നില്ല. അത് നീളുന്നതിലൂടെ എന്റെ മകള്‍ക്കുള്ള നീതിയും വൈകിക്കുകാണ് നിയമം. അമ്മ കുറ്റപ്പെടുത്തുന്നു. മകളെ ഓര്‍ത്ത് കുടുംബത്തിലെ ആരെങ്കിലും കണ്ണീരൊഴുക്കാത്ത ഒരു ദിവസം പോലുമില്ല. മറ്റ് പെണ്‍കുട്ടികള്‍ക്ക് ഈ ദുരന്തം ഉണ്ടാവരുതേ എന്നാണ് പ്രാര്‍ത്ഥനയെന്നും അമ്മ പറയുന്നു.
നിയമഭേദഗതി കൊണ്ട് മാത്രം സ്ത്രീകളെ സംരക്ഷിക്കാനാകില്ലെന്ന് അച്ഛന്‍ പറഞ്ഞു. ഇതിന് മാറേണ്ടത് മനുഷ്യരുടെ മനസ്സാണ്. തന്റെ മകളുടെ മരണം നിയമമാറ്റത്തിന് കാരണമായി. എന്നാല്‍ സ്ത്രീകളോടുള്ള പരിഗണനയില്‍ മാറ്റം വരുത്താന്‍ ആളുകള്‍ക്ക് അത് കാരണമാകണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Dehi, Rape, Parents
No comments:
Post a Comment