തിരുവനന്തപുരം: ഭര്‍ത്താവിന്റെ പണമുപയോഗിച്ച് ഭാര്യ സ്വന്തം പേരില്‍ വാങ്ങിയ വസ്തുവകകളുടെ അവകാശി ഭര്‍ത്താവാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചു. ഭാര്യയുടെ ഹര്‍ജിയിലാണ് കൊല്ലം സ്വദേശി വിന്‍സന്റ് ഗോമസിന് അനുകൂലമായി ജസ്റ്റിസുമാരായ ആല്‍ണി ഡൊമിനിക്ക്, പി.ഡി. രാജന്‍ എന്നിവര്‍ വിധിയെഴുതിയത്.
റാസല്‍ഖൈമയില്‍ വര്‍ക്ക്‌ഷോപ്പ് നടത്തിയിരുന്ന വിന്‍സന്റ് ഗോമസ് സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം ഭാര്യ ബെല്‍സിറ്റയുടെ പേരില്‍ നാട്ടില്‍ അയച്ചിരുന്നു. ഈ തുക ഉപയോഗിച്ച് ഭാര്യ സ്വന്തം പേരില്‍ സ്ഥലങ്ങള്‍ വാങ്ങുകയും കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. വര്‍ഷങ്ങളായി ഭാര്യ ഇവ കൈവശം വച്ച് അനുഭവിച്ച് വരികയായിരുന്നു. ഇതിനിടെ അസുഖബാധിതനായ വിന്‍സന്റ് ഗോമസ് നാട്ടിലെത്തി. ഭാര്യയുമായി പിണക്കത്തിലായതിനാല്‍ മാറി താമസിച്ച്, തന്റെ സമ്പാദ്യം കൊണ്ട് വാങ്ങിയ വസ്തുവകകള്‍ ആവശ്യപ്പെട്ടപ്പോള്‍ കൈമാറാന്‍അവര്‍ വിസമ്മതിച്ചു. കുടുംബ കോടതിയെ വിന്‍സന്റ് ഗോമസ് സമീപിച്ചെങ്കിലും വിധി ഇരുവര്‍ക്കും അനുകൂലമായിരുന്നു. തുടര്‍ന്ന് ഈ വിധിയെ ചോദ്യം ചെയ്ത് ഭാര്യ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.
ഭാര്യയ്ക്ക് ഒരു ട്രസ്റ്റി എന്ന നിലയില്‍ മാത്രം വസ്തു കൈവശം വയ്ക്കാം. ഭര്‍ത്താവ് ഏത് സമയത്ത് ആവശ്യപ്പെടുന്നുവോ അപ്പോള്‍ അവ തിരികെ കൊടുക്കാന്‍ ബാദ്ധ്യസ്ഥയാണ്. അങ്ങനെ ചോദിക്കുന്നതില്‍ കാലഹരണ ദോഷമില്ലെന്നും വിധിന്യായത്തില്‍ പറയുന്നു. വിന്‍സന്റ് ഗോമസിന് വേണ്ടി അഡ്വ. തൗഫീക്ക് അഹമ്മദ് ഹാജരായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Court Order.

No comments:
Post a Comment