Latest News

ഉദുമ സ്വദേശി ദുബൈയില്‍ കവര്‍ച്ചാ സംഘത്തിന്റെ അടിയേററ് മരിച്ചു

ദുബൈ: ഉദുമ സ്വദേശിയെ ജോലി ചെയ്യുന്ന ഹോട്ടലിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉദുമ കാപ്പിലിലെ പരേതനായ ഇബ്രാഹിം ആമിന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹനീഫ (27)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഹോട്ടലിലെത്തിയ കവര്‍ച്ച സംഘത്തിന്റെ അക്രമത്തിലാണ് ഹനീഫ കൊല്ലപ്പെട്ടതെന്നാണ് സൂചന.

ദുബൈ റാശിദിയയില്‍ കണ്ണൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള 'അബൂഹൈല്‍' ഹോട്ടലിനകത്താണ് ഹനീഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മൃതദേഹം കണ്ടത്. എല്ലാ ദിവസവും വൈകി ഹോട്ടല്‍ അടച്ചു പോകുന്നത് ഹനീഫയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണി കഴിഞ്ഞിട്ടും ഹനീഫയെ കാണാത്തതിനെ തുടര്‍ന്ന് കൂടെ താമസിക്കുന്നവര്‍ ഹോട്ടലില്‍ ചെന്ന് നോക്കിയപ്പോഴാണ് ഹനീഫയുടെ മൃതദേഹം ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞ് ദുബൈ പോലീസ് സ്ഥലത്തെത്തി മൃതദേഹം റാശിദിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഹനീഫയുടെ പിതാവ് ഇബ്രാഹിം അഞ്ച് വര്‍ഷം മുമ്പ് ഉദുമ പള്ളത്ത് തീവണ്ടി തട്ടി മരിച്ചിരുന്നു. ഭാര്യ: ഖൈറുന്നിസ. രണ്ട് വര്‍ഷം മുമ്പായിരുന്നു വിവാഹം. സാജിദ, ഫരീദ എന്നിവര്‍ സഹോദരിമാരാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.