Latest News

അമ്മ രണ്ടു മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു


കോഴിക്കോട്: രണ്ടു മക്കളെയും കഴുത്തുഞെരിച്ചുകൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയെഗുരുതരാവസ്ഥയില്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. കക്കോടി പാലത്തിന് സമീപം കണ്ണാടിക്കല്‍ പറപ്പള്ളിത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ചേളന്നൂര്‍ കല്ലുംപുറത്ത് താഴത്ത് പാലക്കോട്ട് വീട്ടില്‍ സീനത്താണ് കുട്ടികളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

വെള്ളിയാഴ്ച രാവിലെ അയല്‍വാസികളാണ് മരിച്ച കുട്ടികളെയും അവശനിലയില്‍ സീനത്തിനെയും കണ്ടെത്തിയത്. വേങ്ങേരി യു.പി.സ്‌കൂളില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ദിഹൂഷ് (12), അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ഷിഫ പര്‍വീണ്‍ (10) എന്നിവരാണ് മരിച്ചത്.
അതിരാവിലെ കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകാന്‍ ജീപ്പ് വന്നിരുന്നു. കുട്ടികളെ കാണാത്തതിനാല്‍ ഏറെ നേരം കാത്തുനിന്നശേഷം സമീപ വീട്ടുകാരോട് വിവരം പറഞ്ഞ് മടങ്ങി. സമീപവാസികള്‍ വീടിന്റെ ജനാലച്ചില്ലിലൂടെ നോക്കിയപ്പോഴാണ് മൂന്നുപേരും ഉള്ളില്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്.

ഉടന്‍ ചേവായൂര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് വന്ന് വീടുതുറന്ന് പരിശോധിച്ചപ്പോഴാണ് കുട്ടികള്‍ മരിച്ച വിവരമറിയുന്നത്. അത്യാസന്ന നിലയില്‍ കണ്ട സീനത്തിനെ മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലാക്കുകയും ചെയ്തു.
വിവാഹബന്ധം വേര്‍പെടുത്തിയ സീനത്ത് ഒറ്റയ്ക്കുതാമസിക്കുകയായിരുന്നു. സൗഹൃദം നടിച്ചെത്തിയ ആള്‍ തന്റെ 25 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും തട്ടിയെടുത്തതായി സീനത്ത് കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഈ പ്രശ്‌നം പരിഹരിക്കാന്‍ ചേവായൂര്‍ പോലീസ് ഇരുവരെയും വെള്ളിയാഴ്ച സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇയാളിപ്പോള്‍ ഒളിവിലാണ്. സീനത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

നേരത്തെ പല വാടകവീടുകളിലായി താമസിച്ചുവരികയായിരുന്നു സീനത്തും കുട്ടികളും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Suiside Attempt, Murder.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.