Latest News

ബിസിനസ്സുകാരനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

പെരിങ്ങോം: ഉമ്മറപ്പൊയിലിലെ സ്ഥല ഇടപാടുകാരനും പടന്ന പെട്രോള്‍ പമ്പ് നടത്തിപ്പുകാരനുമായ നെല്ലൂര്‍ രാജനെ(47) കാണാതായതായി പരാതി. നവംബര്‍ 29ന് രാത്രി 9.40 ന് രാജന്റെ കാര്‍ വീട്ടിലെത്തിയിരുന്നു. കാറില്‍ താക്കോലും കാര്‍ ഡോറുകള്‍ തുറന്നനിലയിലുമാണുണ്ടായത്. വീട്ടുകാര്‍ അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

29ന് രാത്രിമുതല്‍ ഫോണ്‍ സ്വിച്ച്ഓഫാണ്. രാജനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പെരിങ്ങോം പോലീസില്‍ പരാതിനല്‍കി. രാജനെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കര്‍മസമിതി രൂപവത്കരിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഇയാളെക്കുറിച്ച് വിവരംലഭിക്കുന്നവര്‍ പെരിങ്ങോം പോലീസ് സ്റ്റേഷനിലോ 04985 236232 എന്ന നമ്പറിലോ അറിയിക്കണം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.