മംഗലാപുരം: അന്തര്‍ദേശീയ വിമാനത്താവളത്തില്‍ യാത്രക്കാരായ കാസര്‍കോട്ടുകാരില്‍നിന്ന് രണ്ടുകിലോ സ്വര്‍ണം റവന്യൂ ഇന്റലിജന്‍സ് വിഭാഗം (ഡി.ആര്‍.ഐ.) പിടിച്ചെടുത്തു. കാസര്‍കോട് പാക്കയാര്‍ മഠം സയിദ്(28), നല്ലട്ക കല്ലക്കട ഉമര്‍ ഫാറൂഖ് (29) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ സ്വീകരിക്കാനെത്തിയ കാസര്‍കോട് ചട്ടഞ്ചാല്‍ ബണ്ടിച്ചാല്‍ നിസാര്‍ (31), മുഹമ്മദ് കുഞ്ഞി (51) എന്നിവരെയും അറസ്റ്റുചെയ്തു.
ഞായറാഴ്ച രാവിലെ ഏഴിന് ദുബായില്‍നിന്ന് മംഗലാപുരത്തെത്തിയ എയര്‍ ഇന്ത്യാ വിമാനത്തിലെ യാത്രക്കാരില്‍നിന്നാണ് സ്വര്‍ണം പിടിച്ചത്. കസ്റ്റംസ് പരിശോധനയില്‍ ഒന്നും പിടികൂടിയില്ല. അതുകഴിഞ്ഞ് പുറത്തിറങ്ങിയശേഷം ഡി.ആര്‍.ഐ. വിഭാഗം തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. ബാഗിനുള്ളില്‍ ഓരോ കിലോവീതമുള്ള രണ്ടു കട്ടികളായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഇതിന് 50 ലക്ഷത്തോളം വിലവരും.
ഇവരെ സ്വീകരിക്കാനെന്ന വ്യാജേന സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയവരായിരുന്നു നിസാറും മുഹമ്മദ് കുഞ്ഞിയും. ഇവരാണ് സ്വര്‍ണക്കടത്തിന്റെ യഥാര്‍ഥ ഏജന്റുമാരെന്നും മറ്റു രണ്ടുപേര്‍ കാരിയര്‍മാരാണെന്നും അധികൃതര്‍ പറഞ്ഞു. ഇവരെ കൂടുതല്‍ ചോദ്യംചെയ്തുവരികയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.

No comments:
Post a Comment