തൃക്കരിപ്പൂര്‍ : എട്ടാം വിവാഹത്തിനെത്തിയ തട്ടിപ്പുകാരനെ യുവാക്കള്‍ കെണിയൊരുക്കി പിടികൂടി പോലിസിലേല്‍പ്പിച്ചു. കോഴിക്കോട് കായക്കൊടി കൂട്ടൂര്‍ ചന്ദന്‍ കുഴിക്കല്‍ പൂളക്കണ്ടിയിലെ ജീപ്പ് ഡ്രൈവര്‍ അന്‍വര്‍ (36) ആണ് പിടിയിലായത്. തൃക്കരിപ്പൂര്‍ മണിയനോടിയില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം.
പരിയാരം സ്വദേശിയായ മദ്രസാ ജീവനക്കാരന്റെ ബന്ധുവായ യുവതിയെ വിവാഹം കഴിച്ച് പണവും പണ്ടവുമായി മുങ്ങിയതിന് ഇയാള്‍ക്കെതിരെ കേസുണ്ട്. ബന്ധം വേര്‍പെടുത്തി സ്ത്രീധനം തിരികെ നല്കാമെന്നു സമ്മതിച്ച ഇയാള്‍ മുങ്ങുകയായിരുന്നു.
ബ്രോക്കറുടെ സഹായത്തോടെ മണിയനോടിയിലെ യുവാക്കള്‍ നടത്തിയ അന്വേഷണത്തില്‍ ഇയാളെ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ വെച്ചാണ് കണ്ടെത്തിയത്.
ചെറുവത്തൂര്‍ കൈതക്കാട്ടേക്ക് വിവാഹ ആലോചനയുമായി എത്തിയതാണെന്ന വ്യാജേന ആയിരുന്നു കൂടിക്കാഴ്ച. വധുവിന്റെ മാതൃ പിതൃ ബന്ധുക്കളായി രണ്ടു യുവാക്കളാണ് പോയത്.
ചെറുവത്തൂര്‍ കൈതക്കാട്ടേക്ക് വിവാഹ ആലോചനയുമായി എത്തിയതാണെന്ന വ്യാജേന ആയിരുന്നു കൂടിക്കാഴ്ച. വധുവിന്റെ മാതൃ പിതൃ ബന്ധുക്കളായി രണ്ടു യുവാക്കളാണ് പോയത്.
പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ആഴ്ച പെണ്ണ് കാണാനും അന്‍വര്‍ വന്നു. ബസ് സ്റ്റാന്‍ഡില്‍ ദൂരെ നിന്ന ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടിയപ്പോള്‍ വിവാഹത്തിനു സമ്മതിക്കുകയായിരുന്നു. ലക്ഷം രൂപയും പത്തു സെന്റ് ഭൂമിയും സ്വര്‍ണവുമാണ് പ്രതിയെ കുരുക്കാന്‍ സ്ത്രീധനമായി ഓഫര്‍ ചെയ്തത്.
ഞായറാഴ്ച രാവിലെ വധുവിന്റെ ബന്ധുക്കള്‍ കായക്കൊടിയില്‍ ചെന്ന് അന്‍വറിനെയും ബന്ധുക്കളെയും കൂട്ടിക്കൊണ്ടു വരികയായിരുന്നു. വൈകിട്ട് അഞ്ചോടെ മണിയനോടി ബദര്‍ മസ്ജിദില്‍ നിക്കാഹിന് കയറിയ അന്‍വറിനെ തടഞ്ഞു വെക്കുകയായിരുന്നു.

സഹോദരന്മാരായ അജ്മല്‍ , അസ്‌ലം, ജീപ്പ് ക്ലീനര്‍ ലുബൈര്‍ , സുഹൃത്ത് സിദ്ദീഖ് എന്നിവരാണ് കൂടെ ഉണ്ടായിരുന്നത്.
അന്‍വര്‍ അകത്തായതോടെ കൂടെയുള്ളവരുടെ ഭാവം മാറി. കിട്ടാനുള്ള പണം തരാന്‍ അന്‍വര്‍ ആവശ്യപ്പെട്ട പ്രകാരം എത്തിയതാണ് എന്നായിരുന്നു മറുപടി. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് വെളിവായത്. അന്‍വര്‍ ഏഴു വിവാഹം കഴിച്ചതായി പോലിസ് പറഞ്ഞു. ഒരു വിവാഹം കോടതി മുഖാന്തരം വേര്‍പെടുത്തിയതിന്റെ രേഖകള്‍ ഇയാള്‍ കൊണ്ടുവന്നിരുന്നു.

കുറ്റിയാടി കൂട്ടൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മറ്റിയുടെ കത്തും ഇയാള്‍ കൊണ്ടുവന്നിരുന്നു. രേഖയിലെ ഫോണ്‍ നമ്പര്‍ തിരുത്തിയ നിലയിലായിരുന്നു. വ്യാജമായി തയാറാക്കിയാതാണോ എന്നും സംശയിക്കുന്നു. സംഘം എത്തിയ വാഹനം പോലീസില്‍ ഏല്‍പ്പിച്ചു. യുവാക്കളെ രാത്രി തന്നെ പരിയാരം പോലീസിനു കൈമാറി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.

No comments:
Post a Comment