Latest News

ഫെയ്‌സ്ബുക്കിലും വാടസ്അപ്പിലും ദുഷ്പ്രചരണം : യുവാവ് അറസ്റ്റില്‍

കാസര്‍കോട് : സോഷ്യല്‍ മീഡിയകളായ ഫെയ്‌സ് ബുക്കിലും വാട്‌സ് അപ്പിലും ദുഷ്പ്രചരണങ്ങള്‍ നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കല്ലക്കട്ടയിലെ ഉസ്മാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

ആരോ നല്‍കിയ സന്ദേശം മറ്റുള്ളവര്‍ക്ക് കൈമാറിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. സന്ദേശം തയ്യാറാക്കിയത് മൂന്നുപേരടങ്ങുന്ന സംഘമാണെന്നും ഇവരെ ഉടന്‍ കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു. 

ഫെയ്‌സ്ബുക്കിലും വാട്‌സ്അപ്പിലും ദുഷ്പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിനെ നിയോഗിച്ചു. 

സൈബര്‍ സെല്ലിന്റെ സഹായത്തോടെ 24 മണിക്കൂറും സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ നിരീക്ഷണം നടത്തിക്കൊണ്ടായിരിക്കും പ്രത്യേക ടീം പ്രവര്‍ത്തിക്കുക. അതേസമയം ദുഷ്പ്രചരണത്തോടെയുള്ള സന്ദേശം ലഭിക്കുന്നവരെ പ്രതിയാക്കില്ലെന്നും, എന്നാല്‍ അവ മറ്റുള്ളവര്‍ക്ക് കൈമാറ്റം ചെയ്യുകയാണെങ്കില്‍ ഐടി ആക്ട് അനുസരിച്ച് നടപടിയെടുക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.