മൂന്നാര്‍: മുന്നാറില്‍ ഭര്‍ത്താവിനൊപ്പം മധുവിധു ആഘോഷിക്കുന്നതിനിടെ മുങ്ങിയ യുവതി പോലീസില്‍ കീഴടങ്ങി. ബാംഗ്ലൂര്‍ ബല്‍ശങ്കിരി സ്വദേശിനി നേത്രയാണ് ചൊവ്വാഴ്ച പൊലീസ് മുമ്പാകെ കീഴടങ്ങിയത്.
കഴിഞ്ഞ 28നാണ് ഇവര്‍ ഭര്‍ത്താവിനൊപ്പം മൂന്നാറിലെത്തിയത്. പഴയമൂന്നാറിനു സമീപം സ്വകാര്യ ലോഡ്ജിലാണ് തങ്ങിയത്. പിറ്റേന്ന് രാവിലെ ഭര്‍ത്താവിനെ നിര്‍ബന്ധിച്ച് കുളിമുറിയില്‍ കയറ്റിയശേഷം യുവതി മുങ്ങുകയായിരുന്നു.
തുടര്‍ന്ന് ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവ് മൂന്നാര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. അതിനിടയിലാണ് യുവതി പോലീസ് സ്‌റ്റേഷനിലെത്തിയത്.
മുന്നാറില്‍ നിന്നും യുവതി കാമുകനൊപ്പം മുങ്ങുകയായിരുന്നെന്ന് പോലീസിനോട് പറഞ്ഞു. മുബൈയിലേക്ക് കടന്ന നേത്ര നേവി ഓഫീസറും ബന്ധുവുമായ രവിയുടെ വീട്ടിലെത്തി. സംഭവമറിഞ്ഞ ബന്ധു ഇവരെയും കൂട്ടി ബാംഗ്ലൂരിലേക്ക് തിരിച്ചു. ഇവിടെയെത്തിയപ്പോഴാണ് മൂന്നാറില്‍ കേസുള്ള വിവരം അറിയുന്നത്. തുടര്‍ന്ന് ഇവരെയും കൂട്ടി മൂന്നാറിലെത്തി പൊലീസ് മുമ്പാകെ ഹാജരാക്കുകയായിരുന്നു. കോടതിയില്‍ ഹാജരായ യുവതി ഭര്‍ത്താവിനൊപ്പം പോകാമെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Honeymoon, Wife, Escape

No comments:
Post a Comment