Latest News

ശ്രീശാന്ത് വിവാഹിതനായി

ഗുരുവായൂര്‍:  ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ശ്രീശാന്തിന് മംഗല്യം. ജയ്പൂര്‍ രാജ കുടുംബാംഗം ഭുവനേശ്വരി കുമാരിയാണ് ശ്രീശാന്തിന്റെ വധുവായി കേരളത്തിലേയ്ക്ക് എത്തിയത്. രാവിലെ 7. 45 ഓടു കൂടിയായിരുന്നു ശ്രീശാന്ത് രാജകുമാരിയെ താലി ചാര്‍ത്തിയത്.

അടുത്ത ബന്ധുക്കള്‍ മാത്രമാണ് ഗുരുവായൂരിലെ വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തത്. താലി ചാര്‍ത്തല്‍ ചടങ്ങ് മാത്രമാണ് ഗുരുവായൂരില്‍ നടന്നത്. ഗുരുവായൂരിലെ വിവാഹത്തിന് ശേഷം ലെമെറിഡിയന്‍ ഹോട്ടലില്‍ വച്ച് വിവാഹം സത്കാരവും നടക്കും.

ഐ.പി.എല്‍ വാതുവെപ്പ് കേസിലകപ്പെട്ടതിന് ശേഷമുള്ള പരീക്ഷണ കാലത്തിന് ശേഷം മംഗല്യപ്പല്ലക്കിലേറാന്‍ തയ്യാറെടുക്കുകയാണ് ശ്രീശാന്ത്. ആറ് വര്‍ഷത്തിലധികം നീണ്ട പ്രണയത്തിന് ശേഷമാണ് സാഫല്യമായി ശ്രീക്ക് വിവാഹം.

2007 നവംബര്‍ 18ന് പാക്കിസ്താനെതിരായ ഏകദിനമത്സരം കളിക്കാന്‍ ജയ്പൂരിലെത്തിയപ്പോഴാണ് ഇരുവരും ആദ്യമായി കാണുന്നത്. പരിചയം പ്രണയമായി വളര്‍ന്നപ്പോള്‍ രണ്ട് വീട്ടുകാരുടേയും സമ്മതത്തോടെയാണ് വിവാഹതീരുമാനം. ശ്രീശാന്തിന്റെ കുടുംബാംഗങ്ങള്‍ ജയപൂരില്‍ പോയി പെണ്‍കുട്ടിയെ കണ്ടിരുന്നു. സെപ്തംബറില്‍ വിവാഹനിശ്ചയം നടത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sreeshanth, Marriage.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.