Latest News

മരുന്ന് മാറി കുത്തിവെച്ച് ഒമ്പതുവയസുകാരി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പൊഴിയൂരില്‍ മരുന്ന് മാറി കുത്തിവെച്ച് രോഗി മരണപ്പെട്ടതായി പരാതി. പൊഴിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മോഹനന്‍മൂര ദമ്പതികളുടെ മകള്‍ ഒമ്പത് വയസ്സുകാരി മീരാമോഹനാണ് തിങ്കളാഴ്ച വെളുപ്പിന് മരണപ്പെട്ടത്.

രാത്രി ഒരുമണിയോടെ ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മീരക്ക് കുത്തിവെപ്പ് നല്‍കി. തുടര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ കുട്ടിയുടെ വയറ് വീര്‍ക്കുകയും ഉടന്‍തന്നെ കുട്ടി മരണപ്പെടുകയുമായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

കുട്ടിയുടെ പോസ്റ്റ്മാര്‍ട്ടം നടത്തി വൈകിട്ടോടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. അതേസമയം ഛര്‍ദ്ദിയുമായി വരുന്നവര്‍ക്ക് നല്‍കുന്ന മരുന്ന് തന്നെയാണ് കുട്ടിക്ക് നല്‍കിയതെന്നും തെറ്റ് പറ്റിയിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Syrinju, Hospital, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.