Latest News

ആരോഗ്യമന്ത്രാലയം അടയ്ക്ക നിരോധിക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: അടയ്ക്ക് നിരോധിക്കേന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നീക്കം തുടങ്ങിയതായി റിപ്പോര്‍ക്ക്. അടയ്ക്ക് ആരോഗ്യത്തിന് ഹാനികരമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ലക്ഷക്കണക്കിന് കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന അടയ്ക്കാ നിരോധനം നിലവില്‍വരാന്‍ പോകുന്നത്.

സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ്‌ ആരോഗ്യമന്ത്രാലയം അടയ്ക്ക നിരോധിക്കാന്‍ ശ്രമം തുടങ്ങിയത്. ഭക്ഷ്യവസ്തുക്കളില്‍ പുകയിലയും നിക്കോട്ടിനും ചേരുവകളാക്കുന്നത് നിയന്ത്രിക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നുണ്ട്. അതിന്റെ ഭാഗമാണ് അടയ്ക്കയും നിരോധിക്കാന്‍ നീക്കം നടക്കുന്നത്. അടയ്ക്കയെ ‘ഹാനികരമായ വസ്തു’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും ഭക്ഷണസാധനങ്ങളില്‍ ചേരുവയാക്കുന്നത് തടയണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അടയ്ക്ക മുഖ്യമായും ഉപയോഗിക്കുന്നത് പാന്‍മസാല, ഗുഡ്ക്ക, സുപാരി എന്നിവ നിര്‍മിക്കാനാണ്. ചില ഭക്ഷണസാമഗ്രികളിലും ചേരുവയാക്കുന്നുണ്ട്. ഇന്ത്യയില്‍ ഒരുവര്‍ഷം ഒമ്പതുലക്ഷം പേര്‍ പുകയില ഉത്പന്നങ്ങളുടെ ഉപയോഗംമൂലം മരിക്കുന്നുണ്ടെന്നാണ് കണക്ക്.

‘ഗ്ലോബല്‍ അഡല്‍റ്റ് ടുബാക്കോ സര്‍വേ ഇന്ത്യ’യുടെ 2010ലെ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്ത് 20.6 കോടി ജനങ്ങള്‍ ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. പ്രായമായ സ്ത്രീകളില്‍ 20.3 ശതമാനം പേര്‍ പുകയിലഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണ്. ഇവരില്‍ 90 ശതമാനവും അമ്മമാരാകാന്‍ സാധ്യതയുള്ള പ്രായക്കാരും. ജനിക്കുന്ന കുട്ടികളുടെ ആരോഗ്യം പോലും അപകടത്തിലാക്കുന്നതാണ് ഇത്.

കേരളത്തിനുപുറമെ കര്‍ണാടകം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം, മേഘാലയ എന്നിവിടങ്ങളിലാണ് അടയ്ക്കകൃഷിയുള്ളത്. രാജ്യത്ത് അടയ്ക്ക ഉത്പാദനത്തിന്റെ 70 ശതമാനവും കേരളം, കര്‍ണാടകം എന്നിവിടങ്ങളില്‍നിന്നാണ്. കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും അടയ്ക്ക കൃഷിചെയ്യുന്നുണ്ട്. കര്‍ണാടകം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൃഷി കേരളത്തിലാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi, Court Order

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.